മലയാളം ബിഗ് ബോസിന്‍റെ സീസണുകളില്‍ ഏറ്റവും ജനപ്രീതി നേടിയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍. ഏറെ വിവാദങ്ങൾക്ക് ഇരയായ വ്യക്തി കൂടിയായിരുന്നു റോബിൻ. ബിഗ് ബോസില്‍ നിന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കപ്പെട്ടതിന് ശേഷവും റോബിന്‍ സോഷ്യല്‍ മീഡിയയില്‍ ഏറെക്കാലം ശ്രദ്ധ നേടിയിരുന്നു. ആരതി പൊടിയുമായുള്ള റോബിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷമായിരുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ പിരിഞ്ഞുവെന്നും വിവാഹത്തിന് സാധ്യതയില്ലെന്നുമൊക്കെ സോഷ്യല്‍ മീഡിയയില്‍ അടുത്തകാലത്തായി പ്രചരണം നടന്നിരുന്നു. ഇപ്പോഴിതാ ആരാധകശ്രദ്ധയിലേക്ക് ഇരുവരും ഒരുമിച്ചുള്ള ഒരു പുതിയ റീല്‍ വീഡിയോ എത്തിയതോടെ സംശയാങ്ങൾക്ക് വിരമമായി.
ആരതിയുമൊത്തുള്ള റീല്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ് റോബിന്‍. കാതലിക്കും എന്ന എആര്‍ റഹ്‌മാന്‍ പാട്ടിനൊപ്പമാണ് വീഡിയോയില്‍ റോബിനും ആരതിയും അഭിനയിക്കുന്നത്. മനോഹരമായ വീഡിയോ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സൂചിപ്പിക്കുന്നതാണ്. ഇതോടെ ഇരുവരും പിരിഞ്ഞുവോ എന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരജോഡി തന്നെ വിരാമിട്ടിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോക്ക് കമന്റുമായി എത്തിയിരിക്കുന്നത്.
കടന്നുപോയ വഴികളില്‍ പറ്റിയ അബദ്ധങ്ങള്‍ ഒരു പാഠമായി മനസ്സില്‍ വെച്ചുകൊണ്ട് കൂടുതല്‍ സൂക്ഷിച്ച് ശ്രദ്ധിച്ച് മുന്നോട്ട് പോവുക, രണ്ടുപേരും വീണ്ടും ഒന്നായതില്‍ ഒരുപാട് സന്തോഷം, വിവാഹം കഴിഞ്ഞിട്ട് ഇങ്ങനെ ഒരുമിച്ചു വന്നാല്‍ മതി. ഇല്ലേല്‍ അസൂയാലുക്കള്‍ വീണ്ടും വരും ഇവരെ വേര്‍പിരിക്കാന്‍ ഓരോ കുതന്ത്രമായിട്ട് എന്നൊക്കെയാണ് കമന്റുകള്‍ വരുന്നത്. നേരത്തെ ഇരുവരും ബ്രേക്കപ്പ് ആയെന്ന് വാര്‍ത്തകള്‍ പ്രചരിച്ച സമയത്ത് റോബിനെ ആരതി ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതും ആരാധകശ്രദ്ധ നേടിയിരുന്നു. ഇരുവരും ബ്രേക്കപ്പ് ആയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും ആരതിയും റോബിനും ഇതിനെതിരെ പ്രതികരണം ഓന്നും നടത്തിയിരുന്നില്ല.
ബിഗ് ബോസിൽ മത്സരം പൂർത്തിയാക്കാൻ റോബിന് സാധിച്ചിരുന്നില്ല. സഹമത്സരാർത്ഥിയെ അടിച്ചതിനു പിന്നാലെയാണ് ബിഗ് ബോസ് വീട്ടിൽ നിന്ന് റോബിനെ പുറത്താക്കിയത്. പുറത്തിറങ്ങിയ റോബിന് ആരാധകർ വൻ സ്വീകരണവും നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ വ്യക്തിയാണ് റോബിൻ. ബിഗ് ബോസിനകത്ത് വെച്ച് റോബിൻ ദിൽഷയോട് പ്രണയം പറഞ്ഞിരുന്നെങ്കിലും ആ ബന്ധം മുന്നോട്ടുപോയില്ല. പിന്നീട് താൻ ആരതി പൊടിയുമായി കമ്മിറ്റഡ് ആണെന്ന് റോബിൻ തന്നെ സമൂഹ മധ്യമങ്ങളിൽ പറഞ്ഞിരുന്നു.

 
                                            