ഇത്തവണ തൃശൂരിൽ വിജയം ഉറപ്പിക്കാനുള്ള സകല അടവുകളും ബി ജെ പി എടുക്കുന്നുണ്ട്. സുരേഷ് ഗോപിയെ വീണ്ടും മത്സര രംഗത്തേക്ക് അവർ കൊണ്ട് വരുകയും പ്രചരണം പതിവിലും ഉഷാറായി പ്രചരണം നടത്തുകയും ചെയ്യുന്നു. ഇപ്പോഴിത തൃശൂരിന്റെ പൂർണ്ണ വികസനം ലക്ഷ്യമാക്കി പുതിയ പ്രത്യേക പദ്ധതിയും ബി ജെ പി കൊണ്ട് വന്നു കഴിഞ്ഞു.ലോക്‌സഭ തെരഞ്ഞെടുപ്പിനു മുമ്പായി തന്നെ തൃശൂരിന്റെ സമഗ്ര വികസനത്തിന് മെട്രോമാൻ ഇ ശ്രീധരന്റെ നേതൃത്വത്തിൽ വികസന നയരേഖ തയ്യാറാക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു.ഇതിനയുള്ള യോഗവും നടന്നു. സുരേഷ് ഗോപി യോഗത്തിൽ പങ്കെടുത്തു.
വികസന നയരേഖയെക്കുറിച്ച് വിവിധ മേഖലകളിൽ നിന്നുള്ള പ്രൊഫഷണലുകൾ അവരവരുടെ അഭിപ്രായം യോഗത്തിൽ പറഞ്ഞു. വികസന ചർച്ചയിൽ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് തൃശൂരിന്റെ വികസന രേഖയായി ബിജെപി തൃശ്ശൂർ പാർലമെൻറ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഉടൻ പ്രസിദ്ധീകരിക്കും.
തൃശ്ശൂർ പൊന്നാനി കോൾ പാടത്തിന്റെ വികസനം ഉൾപ്പെടെ കാർഷികരംഗത്ത് വിവിധ വികസന പദ്ധതികൾ ആവശ്യമാണെന്ന് യോഗത്തിൽ ആവശ്യമുയർന്നു. തൃശ്ശൂരിലെ അന്തർദേശീയ കൾച്ചറൽ സെന്ററാക്കി ഉയർത്തുകയെന്ന ആശയവും ഉയർന്നു. തൃശ്ശൂരിന് എയിംസ് സാധ്യമാക്കുക, തൃശ്ശൂരിന്റെ കിഴക്കും പടിഞ്ഞാറുമുള്ള ദേശീയപാതകളെ ബന്ധിപ്പിക്കുന്ന സംസ്ഥാന പാതകളെ നാലുവരിയാക്കി വികസിപ്പിക്കുക എന്നീ നിർദ്ദേശങ്ങളും വന്നു. തൃശ്ശൂർ നഗരത്തിലെ കുടിവെള്ള വിതരണം, ജലമലിനീകരണം തടഞ്ഞ് അതേ ജലം റീസൈക്ലിംഗ് വഴി പുനരുപയോഗത്തിന് വിനിയോഗിക്കുന്ന പദ്ധതി, ടൂറിസം പ്രമോഷന്റെ ഭാഗമായി പൂരങ്ങളെയും ഉത്സവങ്ങളെയും ബന്ധിപ്പിക്കുന്ന പദ്ധതികൾ, തീരദേശ റെയിൽ തുടങ്ങി വ്യത്യസ്തമായ പദ്ധതികൾ വികസന നയരൂപീകരണ യോഗത്തിൽ അവതരിപ്പിക്കപ്പെട്ടു.
വിവിധ വിഭാഗങ്ങളിൽപ്പെട്ട പല വിധ പാരിപാടികളിൽ ഇപ്പോൾ പങ്കെടുക്കാറുണ്ട്. പക്ഷെ അവിടെ ഒക്കെ പോയി വിഷയാധിഷ്ഠിതമായി സംസാരിക്കാനുള്ള അവസ്ഥയിൽ അല്ല ഇപ്പോൾ ഉള്ളത്. ഇപ്പോൾ ഇലക്ഷൻ വോട്ട്- ജനപ്രതിനിധി എന്ന നിലയിൽ ഉത്തരവാദിത്വം വഹിക്കേണ്ടതുണ്ട്. എല്ലാവരും ചേർന്ന് ഗംഭീര ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചു തന്നാൽ എന്ന് മാത്രമേ എനിക്ക് പറയാൻ ആകൂ. കാരണം എനിക്ക് അതിനെ സാധിക്കൂ എന്ന് സുരേഷ് ഗോപി പ്രചരണത്തിനിടെ തൃശൂരിൽ പറഞ്ഞു.
