മലപ്പുറം : സ്ത്രീകളുടെയും കുട്ടികളുടെയും പോഷക നിലവാരം മെച്ചപ്പെടുത്തുന്നതിനായി വനിതാ ശിശു വികസന വകുപ്പില്‍ ഏര്‍പ്പെടുത്തിയ പോഷന്‍ ട്രാക്കര്‍ മൊബൈല്‍ ആപ്പ് കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് നിലവാരമില്ലാത്ത ഫോണ്‍ മാറ്റി ലാപ്ടോപ്പ് സംവിധാനം കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കണമെന്നും ആവശ്യമായ സാങ്കേതിക പരിശീലനം നല്‍കണമെന്നും ആവശ്യപ്പെട്ട് കേരള അംഗന്‍വാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന് ( സിഐടിയു ) മലപ്പുറം മുണ്ടുപറമ്പ് വനിതാ ശിശു വികസന ഓഫീസിനു മുമ്പില്‍ നടത്തിയ ധര്‍ണ്ണ നടത്തി.
മലപ്പുറം ജില്ല ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് , ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ്. കെ.വി.ശിവരാമന് ഉദ്ഘാടനം ചെയ്തു. അംഗന്‍വാടി വര്‍ക്കേഴ്സ് ആന്റ് ഹെല്‍പ്പേഴ്സ് അസോസിയേഷന് മഞ്ചേരി ഏരിയ സെക്രട്ടറി വി ആര് ശോഭന അധ്യക്ഷത വഹിച്ചു. മലപ്പുറം ഏരിയാ സെക്രട്ടറി പി ഇന്ദിര സ്വാഗതവും പ്രസിഡണ്ട് സൗഭാഗ്യവതി നന്ദിയും പറഞ്ഞു
