എസ് സി വിഭാഗക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ മലപ്പുറം സ്റ്റഡി സെന്ററില്‍ എസ് സി വിഭാഗക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം, തിരിച്ചറിയല്‍ രേഖ, രണ്ട് കോപ്പി ഫോട്ടോ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. മറ്റു വിഭാഗക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പോട് കൂടിയും പഠനം നടത്താം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി ഒക്ടോബർ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സ്റ്റഡി സെന്റര്‍, രാജാജി അക്കാദമി, കുന്നുമ്മല്‍, മലപ്പുറം എന്ന വിലാസത്തിലോ 9847247066 എന്ന നമ്പറിലോ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *