ലുലു മാളിൽ സ്റ്റാപിച്ച പാകിസ്താന്റെ കൊടി ഇന്ത്യയുടെ കൊടിയേക്കാൾ വലുതാണെന്ന തരത്തിലുള്ള പ്രചാരണത്തിനു പിന്നാലെ ലുലുവിലെ മാർക്കറ്റിംഗ് മാനേജരെ പിരിച്ചുവിട്ടു. പത്തു വർഷത്തിലേറെയായി ലുലുവിന്റെ ബ്രാൻഡ് റകഅഗ്നിഷൻ സംബന്ധമായ കാര്യങ്ങൾ നോക്കിയിരുന്ന ആതിര നമ്പ്യാരുടെ ജോലിയാണ് വ്യാജവാർത്ത കാരണം നഷ്ടപ്പെട്ടത്.
ഒരു പതിറ്റാണ്ടിലേറെ ലുലു മാളിൽ ജോലി ചെയ്ത് തനിക്ക് വ്യാജ വാർത്തകൾ കാരണം ജോലി നഷ്ടപ്പെട്ടെന്നും ഇന്ത്യക്കാരിയായതിൽ അഭിമാനിക്കുന്ന ആളാണ് താനെന്നും ആതിര ഫേസ്ബുക്കിൽ കുറിച്ചു. വിദ്വേഷം പ്രചരിപ്പിക്കുന്നതിൽ നിന്നും വ്യക്തികളുടെ ജോലിയും ജീവിതവും ഇല്ലാതാക്കുന്നതിൽ നിന്നും വിട്ടുനിൽക്കുവാനും ആതിര അഭ്യർത്ഥിക്കുന്നുണ്ട്
