കേരളത്തിലെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമാകാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം മാനവീയം വീഥി. ഇതിന്റെ ഭാഗമായി ഗ്ലോബൽ സയൻസ് പ്രൊജക്റ്റ് മൾട്ടി പ്രൊജക്ഷൻ പരിപാടി ഒരുക്കി.
13 പ്രൊജക്ടറുകളിൽ നിന്ന് തെരുവീഥിയിലെ ചുവരുകളിൽ പതിഞ്ഞ വീഡിയോകളിലൂടെ ചെറുതിലെ നിന്ന് നിന്ന് വലുതിലേക്ക് എന്ന സന്ദേശം കാഴ്ചക്കാർക്ക് കൈമാറി. ഡിസംബറിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് മാനവീയം വീഥിയിൽ മൾട്ടി പ്രൊജക്ഷൻ ശാസ്ത്ര വീഡിയോ ഇൻസ്റ്റലേഷൻ സംഘടിപ്പിക്കുന്നത്.
രാത്രി മുതൽ പുലർച്ച വരെ ഇനി മാനവീയം വീഥി ഉണർന്ന് തന്നെയിരിക്കും. ഭക്ഷണവും കലാപരിപാടികളും ഒക്കെയായി കേരളത്തിലെ ആദ്യത്തെ നൈറ്റ് ലൈഫ് സെന്ററായി തിരുവനന്തപുരത്തെ മാനവീയം വീഥി മാറുകയാണ്. കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന തട്ടുകടകളും മൊബൈൽ വെൻഡിംഗ് ഭക്ഷണശാലകളും ഇവിടെ സജ്ജീകരിക്കുന്നതായിരിക്കും. അടുത്ത മാസത്തെ കേരളീയം പരിപാടി ആരംഭിക്കുന്നതിന് മുന്നോടിയായി പൂർണ്ണമായും നൈറ്റ് ലൈഫ് സെന്റർ ആയി മാനവീയത്തെ പരിഷ്കരിക്കും.
