ബിഗ് ബോസ് താരവും ഇൻഫ്ലുവൻസറുമായ അപർണ മൾബറിയെ നായികയാക്കി ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചലച്ചിത്രം ഒരുങ്ങുന്നു. മോണിക്ക ഒരു എ ഐ സ്റ്റോറി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സാംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മൻസൂർ പള്ളൂർ നിർമ്മിച്ച് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഇ എം അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ജോൺ ബ്രിട്ടാസ് എംപി റിലീസ് ചെയ്തു.
മാനസിക വെല്ലുവിളി നേരിടുന്ന ഒരു കുട്ടിയും അവനെ പരിശീലിപ്പിക്കുന്ന എഐ പ്രോഗ്രാമുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. മാഹിയിലും കൊച്ചിയിലും കാസർഗോഡുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മറ്റു ഭാഷകളിൽ ഡബ്ബ് ചെയ്തും ചിത്രം പ്രദർശനത്തിന് എത്തും.
അപർണയെ കൂടാതെ മജീഷ്യൻ ഗോപിനാഥ് മുതുകാട് ബാലതാരം ശ്രീപത് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ബിഗ് ബോസിന് ശേഷം ഇംഗ്ലീഷ് അധ്യാപനത്തിലും മോഡലിംഗിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അപർണ ചിത്രത്തിൽ ഗായികയായും അരങ്ങേറുകയാണ്. സിനിമയിലെ പ്രധാന അഭിനേതാക്കളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മോഷൻ പോസ്റ്റർ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
