ബലാത്സംഗപരാതിയിൽ ബിഗ് ബോസ് താരം ഷിയാസിനെ അറസ്റ് ചെയ്തു

നടനും മോഡലും മുൻ ബിഗ് ബോസ് താരവുമായ ഷിയാസ് കരീം ആണ് ബലാൽസംഗ കേസിൽ അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് കാസർഗോഡ് സ്വദേശിനി പരാതിയിൽ പറയുന്നത്.

ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസിനെ പിടികൂടിയത്. ലുക്ക്‌ ഔട്ട്‌ നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ എത്തിയ ഷിയാസിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു വയ്ക്കുകയായിരുന്നു.

തുടർന്ന് ചെന്നൈ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് ഉദ്യോഗസ്ഥർ ഷിയാസിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

എറണാകുളത്ത് ജിമ്മിൽ ട്രെയിനറയ യുവതിയെയാണ് ഷിയാസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നത്. 2021 ൽ നടനെ പരിചയപ്പെടുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ചെയ്തിരുന്നു.

അതുകൂടാതെ 11 ലക്ഷം രൂപ ഷിയാസ് തട്ടിയെടുക്കുകയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദിച്ചു എന്നും പരാതിയിൽ പറയുന്നു. ഈ സംഭവം വാർത്തയാതതിന് പിന്നാലെ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെ മോശം ഭാഷയിൽ ഷിയാസ് അധിക്ഷേപിക്കുകയും ചെയ്തു.

‘എന്നെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഞാന്‍ ജയിലില്‍ അല്ല, ദുബായിലാണ്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്.’ ‘നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്. നാട്ടിൽ ഞാൻ ഉടൻ എത്തും. വന്നതിനുശേഷം നേരിട്ടു കാണാം’, എന്ന് പറഞ്ഞ് ചില മോശം വാക്കുകളോടെയായിരുന്നു വീഡിയോ ഷിയാസ് പങ്കുവച്ചത്. വീഡിയോ വിവാദമായതിന് പിന്നാലെ  ഷിയാസ് മാപ്പ് പറയുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *