പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോന്നിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗം തുടങ്ങിയത് ശരണം വിളികളോടെ. സ്വാമിയെ ശരണമയ്യപ്പാ എന്ന വിളിയോടെയായിരുന്നു മോദിയുടെ പ്രസംഗം ആരംഭിച്ചത്.
ഇത് ശബരിമല അയ്യപ്പന്റെ മണ്ണാണെന്നും അതുപോലെ ഇ. ശ്രീധരൻ കേരളരാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം മാറിയതായും മോദി പറഞ്ഞു. അടിയന്തിരാവസ്ഥക്കെതിരെ വിവിധ ആശയത്തിൽ വിശ്വസിച്ചവർ മുമ്പ് ഒന്നിച്ചിരുന്നു അതിനു സമാനമായ വികാരമാണ് കേരളത്തിൽ ഇപ്പോൾ കാണുന്നത്. ബി.ജെ.പിയെ അധികാരത്തിലേറ്റാൻ കേരളം തയ്യാറായിക്കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
