ശബരിമലയിൽ ഉണ്ണിയപ്പനിർമ്മാണ ടെൻഡർ എടുത്ത കരാറുകാരന് നേരെ ജാതി അധിക്ഷേപം എന്ന് പരാതി. മറ്റു കരാറുകാർ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്നും മുഖത്ത് കാറിത്തുപ്പി എന്നുമാണ് പരാതി. പരാതി നൽകി 24 ദിവസം കഴിഞ്ഞിട്ടും പ്രതികൾക്കെതിരെ നടപടി ഒന്നും ഉണ്ടായിട്ടില്ല.
ശബരിമലയിൽ കയറാൻ മറ്റ് കരാറുകാർ അനുവദിച്ചില്ലെന്നും കള്ളക്കേസിൽ കുടുക്കുവാൻ ശ്രമിക്കുകയാണെന്നും കരാറുകാരൻ പറഞ്ഞു. കരാർ ലഭിക്കുമെന്ന് ഉറപ്പായതോടെ ഇതേക്കുറിച്ച് അന്വേഷിക്കാൻ ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തിയപ്പോഴാണ് താൻ അപമാനം നേരിട്ടതെന്നും ഇദ്ദേഹം പറയുന്നു.
പോലീസിന് പരാതി നൽകിയിട്ടും നടപടി ഒന്നുമുണ്ടായില്ല. കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി ഫോണിലൂടെയും വീട്ടിലെത്തിയും ഭീഷണിപ്പെടുത്തുന്നതായും ഇദ്ദേഹം പറഞ്ഞു.
