പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു വിശാൽ

മാർച്ച് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വേണ്ടി കൈക്കൂലി നൽകേണ്ടിവന്നു എന്ന തമിഴ് താരം വിശാലിന്റെ വെളിപ്പെടുത്തൽ സിനിമ ലോകത്ത് കോളിളക്കം ഉണ്ടാക്കിയിരുന്നു. വെളിപ്പെടുത്തലിനെത്തുടർന്ന് വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. തന്റെ പരാതിയിൽ ഒട്ടും താമസമില്ലാതെ തന്നെ നടപടിയെടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എക്സിലൂടെ നന്ദി അറിയിച്ചിരിക്കുകയാണ് വിശാൽ.

അഴിമതിക്കാരോ അഴിമതി നടത്തുവാൻ ആഗ്രഹിക്കുന്നവരോ ആയ ഉദ്യോഗസ്ഥർക്ക് ഇതൊരു പാഠമാകട്ടെ. സർക്കാർ ഉദ്യോഗസ്ഥർ നേരായ വഴി സ്വീകരിക്കണമെന്നും അഴിമതിയുടെ പടവുകൾ തിരഞ്ഞെടുക്കരുതെന്നും വിശാൽ തന്റെ പ്രൊഫൈൽ വഴി അറിയിച്ചു.

നരേന്ദ്രമോദിയെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയെയും വാർത്താവിതരണ മന്ത്രാലയത്തിനെയും അദ്ദേഹം പോസ്റ്റിൽ മെൻഷൻ ചെയ്തിട്ടുണ്ട്

അഴിമതിക്കാരായ സർക്കാരുദ്യോഗസ്ഥർക്ക് നേരെയുള്ള നടപടി തന്നെപ്പോലെയുള്ള സാധാരണക്കാർക്കും പ്രതീക്ഷ നൽകുന്നുണ്ടെന്ന് പറഞ്ഞാണ് തന്റെ എക്സ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *