മന്ത്രിയെ പിന്തുണച്ചതിന് ലഭിക്കുന്നത് ഭീകരമായ സൈബർ ആക്രമണമെന്ന് നടൻ സുബീഷ് സുധി

മന്ത്രി കെ രാധാകൃഷ്ണന് ക്ഷേത്രത്തിൽ നേരിടേണ്ടി വന്ന ജാതി വിവേചനത്തിനെതിരെ പ്രതികരിച്ചതിനു പിന്നാലെ ലഭിക്കുന്നത് ഭീകരമായ സൈബർ ആക്രമണങ്ങൾ എന്ന് നടൻ സുബീഷ് സുധി. ഇൻബോക്സിലും കമന്റുകളിലും ഭീകരമായ തെറിവിളികളാണ് ലഭിക്കുന്നത്. എന്നാൽ നിലപാടിൽ ഉറച്ചുനിൽക്കുന്ന ഇടത്തോളം കാലം താൻ ഒരു തെറിവിളികളെയും ഭയപ്പെടുന്നില്ലെന്നും കാരണം താന്നി സമൂഹത്തിൽ നിന്ന് ഒരുപാട് വിവേചനങ്ങളും മാറ്റിനിർത്തപ്പെടലുകളും അനുഭവിച്ചിട്ടുണ്ടെന്നും സുബീഷ് സുധി പറഞ്ഞു.

വർഷങ്ങൾക്കു മുമ്പ് അടുത്ത സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോൾ തനിക്കുണ്ടായ അനുഭവം അദ്ദേഹം സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചു. മറ്റു സുഹൃത്തുക്കളുടെ കൂടെ ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്യാൻ പോയപ്പോൾ കല്യാണം കഴിക്കുന്ന ആൾ തന്നെ മാത്രം മാറ്റിനിർത്തിയത് പൊള്ളുന്ന ഓർമ്മയാണ്. തന്റെ ജാതിയോ രൂപമോ ആയിരുന്നിരിക്കാം പ്രശ്നമെന്ന് സുധി കുറിച്ചു.

സമൂഹത്തിൽ പല നിലയിൽ മാറ്റിനിർത്തപ്പെട്ട താൻ സമാനമായ അനുഭവമുണ്ടായ മറ്റൊരു മനുഷ്യന്റെ വേദനയിൽ പ്രതികരിക്കുമെന്നും സുധി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *