ചെറുകുടലിന്റെ നീളം ഒന്നര കിലോമീറ്ററാണെന്ന് പറഞ്ഞ ചാണ്ടി ഉമ്മനുനേരെ നേരെ വ്യാപകമായ ട്രോളുകൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. സാധാരണ ഒരു മനുഷ്യന് ഒന്നര കിലോമീറ്റർ നീളമുള്ള ചെറുകുടലാണ് ഉള്ളതെന്നും എന്നാൽ തന്റെ പിതാവ് ഉമ്മൻചാണ്ടിയുടെ ചെറുകുടലിന് 300 മീറ്റർ മാത്രമേ നീളമുണ്ടായിരുന്നുള്ളു എന്നുമാണ് സോഷ്യൽ മീഡിയകളിൽ പ്രചരിച്ച വീഡിയോയിൽ ചാണ്ടി ഉമ്മൻ പറഞ്ഞത്.
എന്നാൽ ഇപ്പോൾ ഇതിന്റെ വിശദീകരണവുമായി ചാണ്ടി ഉമ്മൻ എത്തിയിരിക്കുകയാണ്. ഏകദേശം രണ്ടുമാസം മുമ്പാണ് താനാ പ്രസംഗം നടത്തിയത് എന്നും തന്നോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ആ വേദിയിൽ ഉണ്ടായിരുന്നുവെന്നും പിതാവ് മരിച്ചതിന്റെ ആ ഒരു സമ്മർദ്ദത്തിലാണ് നാക്കിനു പിഴപറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടുമാസം മുമ്പ് താൻ നടത്തിയ പ്രസംഗത്തെ ഇപ്പോൾ എങ്ങനെയാണ് പുറത്ത് വന്നതെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. എന്തിനെയും അധിക്ഷേപിക്കുക എന്ന നിലയിലേക്ക് ഇവിടത്തെ രാഷ്ട്രീയം തരംതാണൊ എന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ 20 വർഷക്കാലം പിതാവിനെ വേട്ടയാടി. വ്യക്തിജീവിതം കൊണ്ട് കളിക്കുന്ന ഈ രീതി അവസാനിപ്പിക്കേണ്ടത് കേരള സമൂഹത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ചാണ്ടി ഉമ്മൻ തന്ന മറുപടി പലർക്കും തൃപ്തികരമായി തോന്നുന്നില്ല സ്വന്തം അറിവില്ലായ്മ മറച്ചുവയ്ക്കുവാനാണ് താനും കുടുംബവും വേട്ടയാടപ്പെടുന്നു എന്ന് അടക്കമുള്ള ന്യായീകരണങ്ങൾ നിരത്തുന്നത് എന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയർന്നുവന്നു. എന്തായാലും പറ്റിപ്പോയത് നാക്കുപിഴയാണെന്നെങ്കിലും സമ്മതിക്കുവാൻ ഉള്ള ചാണ്ടി ഉമ്മന്റെ സത്യസന്ധതയെ അഭിനന്ദിച്ചേ പറ്റൂ

 
                                            