മാർക്ക് ആന്റണി എന്ന തന്റെ പുതിയ ചിത്രത്തിനായി പ്രേക്ഷകർ എടുക്കുന്ന ഓരോ ടിക്കറ്റിൽ നിന്നും ഒരു രൂപ കർഷകർക്ക് നൽകുമെന്ന് തമിഴ് നടൻ വിശാൽ. കഴിഞ്ഞ മെയ് മാസത്തിൽ ഒരു പൊതു പരിപാടിക്കിടെ കർഷകർക്കായി തനിക്ക് ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം മാറ്റിവയ്ക്കുമെന്ന് വിശാൽ പ്രഖ്യാപിച്ചിരുന്നു. സിനിമ ബ്ലോക്ക് ബസ്റ്റർ വിജയമായി മാറിയപ്പോൾ ആരാധകർക്കും നന്ദി പറഞ്ഞുകൊണ്ട് വിശാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലാണ് താൻ അന്നു നൽകിയ വാക്കു പാലിക്കുന്നുവെന്ന വിവരം അറിയിച്ചത്.
ആദ്യദിനം കൊണ്ട് 12 കോടി രൂപയാണ് വിശാലിന്റെ മാർക്ക് ആന്റണി നേടിയത്. ഇതിൽ ഏഴു കോടിയും തമിഴ്നാട്ടിൽ നിന്ന് മാത്രം നേടി. കേരളത്തിലെ പ്രേക്ഷകരും സിനിമ ഏറ്റെടുത്തു കഴിഞ്ഞു. സയൻസ് ഫിക്ഷനെ കോമഡിയുടെ മേമ്പൊടി ചേർത്താണ് മാർക്ക് ആന്റണിയിൽ അവതരിപ്പിക്കുന്നത്. വിശാലിനോടൊപ്പം എസ് ജെ സൂര്യൻ ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്.
