നടൻ അലൻസിയർ നടി ഉറങ്ങുന്ന വീഡിയോ എടുത്തോ? വിവാദ പരാമർശവുമായി ശീതൾ ശ്യാം

അലൻസിയറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നടിയും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ ശീതൾ ശ്യാം. മിക്ക സിനിമാ സെറ്റുകളിലും സ്ത്രീകളോട് മോശമായി സംസാരിക്കാറുണ്ടെന്നും ഒരേ സമയം ക്യാമറയ്ക്ക് മുൻപിലും ജീവിതത്തിലും അഭിനയിക്കുന്നയാളാണ് അലൻസിയറെന്നും ശീതൾ ശ്യാം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഈ അടുത്തിടെ ഒരു സിനിമാ സെറ്റില്‍ പ്രായം ചെന്ന നടി ഉറങ്ങുമ്പോൾ അലൻസിയർ ഫോണിൽ വിഡിയോ ഷൂട്ട്‌ ചെയ്യാൻ ശ്രമിച്ചുവെന്നും തങ്ങളെല്ലാം ഇടപെട്ടാണ് ആ വീഡിയോ ഫോണിൽ നിന്നും നീക്കം ചെയ്തതെന്നും ശീതൾ വെളിപ്പെടുത്തി.
ശീതൾ ശ്യാമിന്റെ വാക്കുകൾ ഇങ്ങനെ.

‘ആഭാസം’ സിനിമയിൽ ബെംഗളൂരിൽ വർക്ക്‌ ചെയ്യുമ്പോഴാണ് ഇയാൾ ഞാൻ ഇരിക്കെ ഒരു നടിയോടു മോശം വർത്തമാനം പറയുകയും, ഞങ്ങൾ അയാളെ തിരുത്തി സംസാരിക്കാൻ താൽപര്യം ഇല്ല എന്നു പറഞ്ഞു എഴുന്നേറ്റു പോരുകയും ചെയ്തത്. പിന്നെ മറ്റൊരു നടിയുടെ അടുത്ത് മോശം ആയി പെരുമാറാൻ നോക്കുകയും മീടു ആരോപണം വരെ നേരിടുകയും ചെയ്തിരുന്നു. അന്ന് ആ നടിക്കൊപ്പം ഞാൻ നിന്നുകൊണ്ടു പലയിടത്തും സംസാരിക്കാൻ ശ്രമിച്ചു.

പിന്നീട് ‘അപ്പൻ’ സിനിമയിൽ വർക്ക്‌ ചെയ്യുമ്പോൾ എന്നെ ഇയാൾ കാണുകയും അപ്പോൾ അയാൾ ഒരു കമന്റ് പറഞ്ഞു, ‘‘ഓ, ഡബ്ല്യുസിസി ആളുകൾ ഉണ്ട് ശൂഷിച്ചു സംസാരിക്കണം’’ എന്നൊക്കെ. അതെ സെറ്റിൽ ഉള്ള പ്രായം ചെന്ന നടി കിടന്നു ഉറങ്ങുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ച് അവരുടെ ഉറക്കം ഷൂട്ട്‌ ചെയ്യാൻ ശ്രമിച്ചു. ഞാനും കൂടെ ഉണ്ടായിരുന്ന ഹെയർ സ്റ്റൈൽ ചെയ്യുന്ന പെൺകുട്ടിയും കൂടി അവരെ ഉറക്കത്തിൽ നിന്നും വിളിച്ച് എഴുന്നേൽപ്പിച്ചു. അവർ എഴുന്നേറ്റ് അയാളോട് ആ വീഡിയോ ഡിലീറ്റ് ചെയണം എന്നു പറഞ്ഞു. അപ്പോൾ അയാൾ ഇളിച്ചു, തമാശ ചെയ്തത് ആണെന്നു പറഞ്ഞു. അയാളെ കൊണ്ട് വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ചു. അയാൾ എന്തൊക്കയോ പറഞ്ഞു റൂമിൽ നിന്നു പോയി.

ടേക്ക് സമയം പോലും മദ്യ ലഹരിയിൽ ഉള്ള ഇയാൾ ഒരു ദിവസം അയാൾക്ക് പരിചയം ഉള്ള ട്രാൻസ്‌വുമൻ വ്യക്തിയുടെ നമ്പർ എന്റെ അടുത്ത് ചോദിക്കാൻ മടിയായതിനാൽ മേക്കപ്പ് ആര്‍ടിസ്റ്റായ ഒരാളുടെ അടുത്ത് പറഞ്ഞുവിട്ടു. ഞാൻ മേക്കപ്പ് ആർടിസ്റ്റിനോടു ചോദിച്ചു അയാൾക്കു എന്നോട് നേരിട്ട് ചോദിച്ചു കൂടെ, ഇതിനുപോലും നാണം ആയി നിൽക്കുന്ന ഒരാളോണോ അയാൾ, അതോ അഭിനയിക്കുകയാണോ അയാൾ. ഒരേ സമയം ക്യാമറയ്ക്ക് മുൻപിലും ജീവിതത്തിലും അഭിനയിക്കുന്ന യഥാർഥ കലാകാരൻ, ആര്‍ടിസ്റ്റ് ബേബി എന്നിങ്ങനെ പോകുന്നു ശീതൾ ശ്യാമിന്റെ വാക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *