എന്തുകൊണ്ട് ഞാന്‍?; കത്രീനയുടെ പ്രണയം തുടക്കത്തിൽ തന്നെ അമ്പരപ്പിച്ചുവെന്ന് വിക്കി കൗശൽ

തന്നെ സംബന്ധിച്ചിടത്തോളം കത്രീന തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിതിരിവാണ്. കത്രീനയുടെ പ്രണയം തുടക്കത്തില്‍ തന്നെ അമ്പരപ്പിച്ചുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വിക്കി കൗശല്‍.

കത്രീന തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് വിചിത്രമായി തോന്നി. എന്തുകൊണ്ട് ഞാന്‍? കത്രീന ഒരു പ്രതിഭാസമാണ്. അതിസുന്ദരിയായൊരു സ്ത്രീ. അവള്‍ക്കൊപ്പം ഞാന്‍ ഏറെ സമയം ചെലവഴിച്ചു. അപ്പോഴാണ് കത്രീന കൈഫ് എന്ന സ്ത്രീയെ ഞാന്‍ അടുത്തറിഞ്ഞത്.അതുപോലെ ഒരു വ്യക്തിയെ ഇതുവരെ കണ്ടിട്ടില്ലെന്ന് ഞാന്‍ മനസിലാക്കി.

കത്രീന ആരെ കുറിച്ചും മോശമായി പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. ചുറ്റുമുള്ളവരോട് സ്നേഹമാണ് ആള്‍ക്ക്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഏറ്റവും വലിയ വഴിത്തിരിവാണ് കത്രീന. ഇത്രയും സുന്ദരിയായൊരാള്‍, കരിയറില്‍ ഉയരത്തില്‍ നില്‍ക്കുന്ന ഒരാള്‍, എന്നെ പോലെയൊരാളെ സ്‌നേഹിക്കുന്നു എന്നത് ആദ്യം എനിക്ക് വിശ്വസിക്കാനായിരുന്നില്ല. ഞാന്‍ ഇഷ്ടപ്പെടുന്ന സ്വഭാവഗുണങ്ങള്‍ നിങ്ങള്‍ക്കുണ്ട്.
നിങ്ങള്‍ അത് എപ്പോഴും മുന്നോട്ട് കൊണ്ടുപോവുന്നു. അതിനാല്‍ എനിക്ക് നിങ്ങളെ ഇഷ്ടമാണ്’ എന്നാണ് അവള്‍ പറഞ്ഞത്.

കത്രീനയുടെ താരപദവിയോ ജനപ്രീതിയോ കാരണമല്ല ഞാന്‍ അവളുമായി പ്രണയത്തിലായത്. അതായിരുന്നില്ല ഈ പ്രണയത്തിലേക്ക് നയിച്ച ഘടകങ്ങള്‍. വിക്കി പറഞ്ഞു.കത്രീനയെ എന്ന വ്യക്തിയെ പൂര്‍ണമായി മനസിലാക്കിയപ്പോള്‍ ഞാന്‍ പ്രണയത്തിലാവുകയായിരുന്നു. കത്രീനയെ ജീവിത പങ്കാളിയാക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. വിവാഹം തുടക്കം മുതല്‍ ഗൗരവമുള്ള കാര്യമാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഞങ്ങള്‍ പരസ്പരം സംസാരിച്ചെടുത്ത തീരുമാനമാണ് എന്നാണ് വിക്കി കൗശല്‍ അഭിമുഖത്തില്‍ പറഞ്ഞത്.

നീണ്ടകാലത്തെ പ്രണയത്തിന് ഒടുവിലായിരുന്നു കത്രീന കൈഫിന്റെയും വിക്കികൗശലിന്റെയും വിവാഹം. ജീവിതത്തിൽ ഒന്നിച്ചെങ്കിലും, കത്രീനയും വിക്കിയും ഇതുവരെ ഒരു സിനിമയിലും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. ഓരോരുത്തരും അവരവരുടെ ചിത്രങ്ങളുമായി തിരക്കിലാണ്.

Leave a Reply

Your email address will not be published. Required fields are marked *