അറിയാം വെറ്റിലയുടെ ഗുണങ്ങൾ

പണ്ടുമുതല്‍ക്കേ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് വെറ്റില. വീട്ടിലെത്തുന്ന അതിഥികള്‍ക്ക് ആതിഥ്യമര്യാദയുടെ അടയാളമായി ചവയ്ക്കാന്‍ വെറ്റില നല്‍കുന്ന പതിവുണ്ടായിരുന്നു. ഇന്നും വിവാഹ ചടങ്ങുകള്‍, മതാരാധനയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍, പൂജകള്‍ തുടങ്ങിയവയെല്ലാം ഒരു വിശിഷ്ട ഘടകമാണ് വെറ്റില.അത് പോലെ തന്നെ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും മികച്ച പരിഹാരവുമാണ് ഇത്.

മുഖക്കുരുവിനും തലവേദന,ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കുള്ള പരിഹാരമാണ് വെറ്റില.ദന്തക്ഷയത്തെ തടയാന്‍ വെറ്റില സഹായിക്കും. പല്ലുകള്‍ക്കും മോണകള്‍ക്കും ആരോഗ്യം നല്‍കുന്നു. വായ്നാറ്റം തടയാനും ശ്വാസം പുതുമയുള്ളതാക്കാനും വെറ്റില സഹായിക്കും. വെറ്റില എണ്ണ ആയും ഉപയോഗിക്കാവുന്നതാണ്. എണ്ണ, വായിലെ രക്തസ്രാവം തടയുകയും ശുചിത്വം നിലനിര്‍ത്താനും സഹായിക്കുന്നു. വായില്‍ കുരുക്കള്‍ ഉള്ളവര്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ചെറുചൂടുള്ള വെള്ളത്തില്‍ രണ്ടോ മൂന്നോ തുള്ളി
വെറ്റിലയുടെ എണ്ണ കലര്‍ത്തി ദിവസവും രാവിലെ വായില്‍ പുരട്ടിയാല്‍ വായുടെ ആരോഗ്യം മെച്ചപ്പെടും.

സൂര്യഘാതത്തെ തടയുന്നു. മിക്ക കുട്ടികള്‍ക്കും സൂര്യാഘാതം ഏല്‍ക്കുന്നതോടെ മൂക്കില്‍ നിന്ന് രക്തസ്രാവം ഉണ്ടാകുന്നു. ഇതിനെ തടയാന്‍ വെറ്റിലയ്ക്കാകും. വെറ്റില ഉരുട്ടി കുട്ടിയുടെ മൂക്കില്‍ തിരുകുക, കുറച്ച് നേരം കിടത്തുക. ഇങ്ങനെ ചെയ്യുന്നത് മൂക്കിലെ രക്തസ്രാവത്തെ തടയും.

മഴക്കാലം ആയാല്‍ പലരും അനുഭവിക്കുന്ന പ്രശ്നമാണ് ചെവി വേദന. എന്നാല്‍ വെറ്റിലയിലുണ്ട് പരിഹാരം. ഇതിനായി വെളിച്ചെണ്ണയില്‍ 5 മുതല്‍ 6 തുള്ളി വെറ്റില എണ്ണ അല്ലെങ്കില്‍
നീര് ചേര്‍ക്കുക. ഈ തുള്ളികള്‍ ചെവിയില്‍ ഇടുക. ചെവി വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കും.

ശരീരം അമിതമായി വിയര്‍ക്കുന്നുണ്ടോ, എങ്കില്‍ വെറ്റില നീരോ എണ്ണയോ ചേര്‍ത്ത് കുളി പതിവാക്കുക. വിയര്‍പ്പ് നാറ്റത്തില്‍ നിന്ന് പരിഹാരം ലഭിക്കും.

കിഡ്‌നി പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് മൂത്രത്തിന്റെ ഒഴുക്ക് സുഗമമാക്കണമെങ്കില്‍ വെറ്റില എടുത്ത് ചതച്ച് നീര് എടുത്ത് പാലില്‍ കലക്കി കുടിച്ചാല്‍ മതി.
വയറുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കും വെറ്റില ഉത്തമമാണ്. ദഹനം ശരിയാകാനും മലബന്ധം അകറ്റാനും ഇത് ഉപകരിക്കും. വെറ്റില നീര് ചവച്ചിറക്കുക. അല്ലെങ്കില്‍ രാത്രിയില്‍ വെറ്റില ചതച്ച് അത് വെള്ളത്തില്‍ ഇട്ട് വെയ്ക്കുക. ഇത് വെറും വയറ്റില്‍ കുടിക്കുന്നത് മലബന്ധം അകറ്റും.

പ്രസവം കഴിഞ്ഞ സ്ത്രീകളുടെ ജനനേന്ദ്രീയം ചുരുങ്ങാനും ഇത് മികച്ചതാണ്.

മുഖക്കുരു രഹിതവും മിനുസമാര്‍ന്നതുമായ ചര്‍മ്മത്തിന് സഹായിക്കുന്നു. ചര്‍മ്മത്തിലെ അലര്‍ജി, വരണ്ട ചര്‍മ്മം മൂലമുണ്ടാകുന്ന തിണര്‍പ്പ് എന്നിവ തടയാനും വെറ്റില സഹായിക്കുന്നു. കറുത്ത പാടുകളും സൂര്യാഘാതവും പോലും വെറ്റില കൊണ്ട് ചികിത്സിക്കാം.വെറ്റിലയുടെ നീരും മഞ്ഞളും ഒരുമിപ്പിച്ച് മുഖത്ത് പുരട്ടി കുറച്ച് ദിവസം പുരട്ടുന്നത് മുഖത്ത് മാറ്റങ്ങള്‍ക്ക് കാരണമാകും.

തലവേദന ഒഴിവാക്കുന്നതില്‍ വെറ്റിലയ്ക്ക് സവിശേഷ പ്രാധാന്യമുണ്ട്. ഇതിനായി വെറ്റില എടുത്ത് നെറ്റിയില്‍ വെച്ചാല്‍ തലവേദനയില്‍ നിന്ന് ആശ്വാസം ലഭിക്കും. പുതിയ വെറ്റില നീര് നെറ്റിയില്‍ പുരട്ടുന്നതും തലയിലെ വേദന കുറയ്ക്കാന്‍ സഹായിക്കുന്നു.

മാനസികാരോഗ്യം മെച്ചപ്പെടുത്താനും ജാഗ്രത മെച്ചപ്പെടുത്താനും വെറ്റില ഇല സഹായിക്കും. വെറ്റില ജ്യൂസ് ഉണ്ടാക്കി അതില്‍ ഒരു തരി തേന്‍ ചേര്‍ക്കുക, ഇത് പതിവായി കഴിക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യവും ഉണര്‍വും മെച്ചപ്പെടുത്തും.

ചൂടാക്കി അതില്‍ കടുകെണ്ണ പുരട്ടി ഈ ഇലകള്‍ നെഞ്ചില്‍ വെയ്ക്കുക, ആസ്ത്മ അനുഭവപ്പെടുമ്‌ബോള്‍, കറുവപ്പട്ട, ഏലക്ക എന്നിവയ്ക്കൊപ്പം പുതിയ വെറ്റിലയും തിളപ്പിക്കുക. കുറുകുന്നത് വരെ തിളപ്പിക്കണം. ഈ മിശ്രിതം ഇടയ്ക്കിടെ കഴിക്കുന്നത് ശ്വാസകോശ രോഗങ്ങള്‍ക്ക് ശമനമാകും

നടുവേദന, കാലുവേദന, പേശീവേദന എന്നിവയ്ക്കും വെറ്റില പരിഹാരം നല്‍കും. വെളിച്ചെണ്ണയില്‍ വെറ്റിലയുടെ നീരോ എണ്ണയോ കലര്‍ത്തി വേദനയുള്ള ഭാഗത്ത് പുരട്ടുക. ഇത് വേദന കുറയ്ക്കാന്‍ സഹായിക്കുന്നതിനൊപ്പം പേശീവലിവ് ഒഴിവാക്കുകയും ചെയ്യും.

വയറിന് അസ്വസ്ഥതയുണ്ടെങ്കില്‍, വെറ്റിലയുടെ എണ്ണ വയറ്റില്‍ മസാജ് ചെയ്യുന്നത് ശരീരത്തില്‍ കാര്‍മിനേറ്റീവ് ആസിഡുകള്‍ പുറപ്പെടുവിക്കും, ഇത് വയറുവേദനയില്‍ നിന്ന് ആശ്വാസം നല്‍കാനും കഴിച്ച ഭക്ഷണം എളുപ്പത്തില്‍ ദഹിപ്പിക്കാനും സഹായിക്കും. കുട്ടികളില്‍ ദഹനം വര്‍ധിപ്പിക്കാന്‍ വെറ്റിലയുടെ നീര് കുരുമുളക് ചേര്‍ത്ത് കുട്ടികള്‍ക്ക് പതിവായി കൊടുക്കാം.

മുറിവ് ഭേദമാകാനും വെറ്റില ഉപയോഗിക്കാവുന്നതാണ്. വെറ്റിലയുടെ നീര് പിഴിഞ്ഞ് മുറിവിന് മുകളില്‍ പുരട്ടുക,തുടര്‍ന്ന് പുതിയ പറിച്ചെടുത്ത വെറ്റില അതിന് മുകളില്‍ വയ്ക്കുക. പിന്നാലെ തുണി കൊണ്ടോ ബാന്‍ഡേജ് കൊണ്ടോ കെട്ടുക.

Leave a Reply

Your email address will not be published. Required fields are marked *