ലക്ഷ്മീദേവി അനുഗ്രഹിക്കുന്നത് ഇത്തരക്കാരെ ?

ജീവിതത്തില്‍ സമാധാനവും സന്തോഷവും സമ്പത്തും വന്നു ചേരണം എന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുകയും ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
പണത്തോട് എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും സമ്പത്ത് ലഭിച്ച് കൊള്ളണം എന്നില്ല. ലക്ഷ്മി കടാക്ഷം ഉള്ളവര്‍ക്ക് മാത്രമേ സമ്പത്ത് ഉണ്ടാവുകയുള്ളു. ലക്ഷ്മിയുടെ അനുഗ്രഹം ഉണ്ടായാല്‍ ജീവിതം ലളിതവും അര്‍ഥ പൂര്‍ണവുമാകുന്നതായാണ് സങ്കല്‍പ്പം
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ലോകത്ത് ചെറിയൊരു ശതമാനം മാത്രം ആളുകളെ മാത്രമാണ് ലക്ഷ്മി ദേവി അനുഗ്രഹിക്കുന്നത്. ബാക്കിയുള്ളവര്‍ അവരുടെ ജീവിതം അസന്തുഷ്ടിയിലും കഷ്ടകളിലും ജീവിച്ചുതീര്‍ക്കുന്നു. കാരണം, എത്ര ശ്രമിച്ചാലും ചിലര്‍ക്ക് സമ്ബത്ത് സമ്ബാദിക്കാന്‍ സാധ്യമാകുന്നില്ല. ശ്രമിച്ചിട്ടും വേണ്ടത്ര പണം സമ്ബാദിക്കാത്തന്‍ സാധിക്കാത്തതിന് പിന്നില്‍ ചില പ്രത്യേക കാരണങ്ങളുണ്ടെന്നാണ് ചാണക്യന്‍ പറഞ്ഞു വെച്ചിട്ടുള്ളത്.

പൗരാണിക ഇന്ത്യയിലെ പ്രശസ്ത തത്ത്വചിന്തകനും നയതന്ത്രജ്ഞനും സാമ്ബത്തിക വിദഗ്ധനുമായിരുന്നു ചാണക്യന്‍. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ചിലര്‍ ചില കാരണങ്ങളാല്‍ ദാരിദ്ര്യത്തോട് മല്ലിട്ട് അവരുടെ ജീവിതം മുഴുവന്‍ ചെലവഴിക്കുന്നു. കൈയില്‍ പണം വന്നാലും ആ പണം അവര്‍ക്ക് സൂക്ഷിക്കാന്‍ കഴിയില്ല. ലക്ഷ്മി ദേവിയെ എങ്ങനെ ഒപ്പം നിര്‍ത്തണമെന്ന് അവര്‍ക്കറിയില്ല. ലക്ഷ്മി ദേവി ഒരിക്കലും ഈ അഞ്ച് തരം ആളുകളോടൊപ്പം താമസിക്കില്ലെന്ന് ചാണക്യന്‍ പറയുന്നു.

മറ്റുള്ളവരോട് എപ്പോഴും പരുഷമായി സംസാരിക്കുന്നവരുടെ കൂടെ ലക്ഷ്മീദേവി ഒരിക്കലും വസിക്കില്ലെന്ന് പറയുന്നു. ഐശ്വര്യത്തിന്റെയും സമ്ബത്തിന്റെയും അധിപയായ ലക്ഷ്മീദേവിക്ക് സത്യം പറയുന്നവരെയും മൃദുഭാഷികളെയുമാണ് കൂടുതല്‍ ഇഷ്ടം. മധുരമുള്ള വാക്കുകള്‍ക്ക് എല്ലാവരുടെയും ഹൃദയം കീഴടക്കാന്‍ ശക്തിയുണ്ട്. അതിനാല്‍ത്തന്നെ ദേവി എപ്പോഴും ഇത്തരം ആളുകളുടെ കൂടെയാണ് വസിക്കാറ് എന്നും ചാണക്യനീതിയില്‍ പറയുന്നു.

ധാരാളം ഭക്ഷണം കഴിക്കുന്നത് ഒരിക്കലും നല്ല ആശയമല്ല. ഭക്ഷണം കഴിക്കുന്നതില്‍ മിതത്വം പാലിക്കുന്നതാണ് നല്ലത്. അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെടുന്നവര്‍ അവരുടെ ആരോഗ്യത്തിനും സമ്ബത്തിനുമാണ് പ്രശ്നം വരുത്തുന്നത്. ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഒരിക്കലും സാമ്ബത്തിക അഭിവൃദ്ധി കൈവരിക്കാനാവില്ല. ഇത്തരക്കാരുടെ കൂടെ ലക്ഷ്മീദേവി ഒരിക്കലും വസിക്കില്ലെന്നും പറയപ്പെടുന്നു.

ലക്ഷ്മീ ദേവി എപ്പോഴും വൃത്തിഹീനമായ സ്ഥലങ്ങളില്‍ നിന്ന് മാറിനില്‍ക്കും. മുഷിഞ്ഞ വസ്ത്രം ധരിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും സമ്ബന്നനാകാന്‍ കഴിയില്ല. വൃത്തിഹീനമായി ദിവസം ചിലവഴിക്കുന്നവര്‍ക്ക് എപ്പോഴും പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ വലയം ചെയ്യും. അതിനാല്‍ വൃത്തിയുള്ള നല്ല വസ്ത്രങ്ങള്‍ വേണം എപ്പോഴും ധരിക്കാന്‍. നല്ല വസ്ത്രങ്ങള്‍ ധരിച്ച് ശുചിത്വം പാലിച്ച് നടക്കുന്നവരുടെ കൂടെയേ ലക്ഷ്മീദേവി എപ്പോഴും വസിക്കുകയുള്ളൂ.

മടിയന്മാര്‍ക്ക് ജീവിതത്തില്‍ ഒരിക്കലും വിജയിക്കാനാവില്ല. കഠിനാധ്വാനമാണ് വിജയത്തിന്റെ താക്കോല്‍. ഇന്നത്തെ ജോലി നാളേക്കായി മാറ്റിവയ്ക്കുന്നവര്‍ക്കും ആലസ്യത്തില്‍ ജീവിക്കുന്നവര്‍ക്കും ഒരിക്കലും സമ്ബന്നനാകാനാവില്ല. ലക്ഷ്മിദേവി ഒരിക്കലും മടിയന്മാരുടെ കൂടെ വസിക്കില്ലെന്ന് ചാണക്യനീതിയില്‍ പറയുന്നു.

നിയമങ്ങളൊന്നും പാലിക്കാതെ അനിയന്ത്രിതമായ ജീവിതം നയിക്കുന്നവരുടെ ജീവിതം പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ നിറഞ്ഞതാണ്. ജോലികളൊന്നും കൃത്യസമയത്ത് ചെയ്യാതെ പകല്‍ ഉറങ്ങുന്നത് ലക്ഷ്മിദേവിക്ക് ഇഷ്ടമല്ല. പകല്‍ ഉറങ്ങുകയും രാത്രിയില്‍ ഉണരുകയും ചെയ്യുന്നവര്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഒരിക്കലും ഉണ്ടാകില്ല. അതുകൊണ്ട് ജീവിതത്തില്‍ വിജയം നേടുന്നതിന് ആദ്യം നിങ്ങളുടെ ദിനചര്യ മാറ്റുക.

ചാണക്യനീതി പ്രകാരം ഒരു വ്യക്തിയും മറ്റുള്ളവരുടെ സമ്പത്തില്‍ അത്യാഗ്രഹം കാണിക്കരുത്. ജീവിതത്തില്‍ പണം വരുന്നത് കഠിനാധ്വാനത്തിലൂടെ മാത്രമാണ്. കഠിനാധ്വാനമില്ലാത്ത പണം അധികകാലം നിലനില്‍ക്കില്ല. അത്യാഗ്രഹമുണ്ടായാല്‍ പിന്നീട് പല ദോഷങ്ങളും വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *