കിടപ്പുമുറിയിലെ നെഗറ്റീവ് ഏരിയ എങ്ങനെ ഒഴിവാക്കാം?

വാസ്തു ശാസ്ത്രത്തിന് ഇന്ന് നമ്മുടെ ജീവിതത്തില്‍ പ്രത്യേക സ്ഥാനവും പ്രാധാന്യവുമുണ്ട്. വാസ്തു പ്രകാരം നാം വീട്ടില്‍ സൂക്ഷിക്കുന്ന സാധനങ്ങള്‍ നമുക്ക് സന്തോഷവും സമൃദ്ധിയും നല്‍കുന്നു. വീട് പണിയുമ്പോഴും അലങ്കരിക്കുമ്പോഴും ആളുകള്‍ വാസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നതിന്റെ കാരണം ഇതാണ്. അല്ലെങ്കില്‍ നമുക്ക് സംഭവിക്കുന്ന ചെറിയ പിഴവ് ഒരു പക്ഷേ ഇല്ലാതാക്കുന്നത് നമ്മുടെ ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങളാവാം.
വീടിനെ സംബന്ധിച്ചിടത്തോളം പ്രധാനമായ ഭാഗമാണ് കിടപ്പുമുറി. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് കിടപ്പുമുറിയില്‍ സൂക്ഷിക്കുന്ന ചില സാധനങ്ങള്‍ ദാമ്പത്യ ജീവിതത്തെ ദോഷകരമായി ബാധിക്കും. ചിലപ്പോള്‍ നാമറിയാതെ തന്നെ പ്രശ്‌നങ്ങള്‍ ഉടലെടുക്കാം. പ്രശ്‌നങ്ങളുടെ കാരണം തേടി നാം മടുക്കും.

പലപ്പോഴും നമ്മള്‍ കിടപ്പുമുറിയില്‍ ഭംഗിയ്ക്കായും നമ്മുടെ ആവശ്യങ്ങള്‍ക്കായും പല സാധനങ്ങളും വയ്ക്കാറുണ്ട്. എന്നാല്‍, അത് നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഒരു പക്ഷെ നാം ചിന്തിച്ചിട്ടുണ്ടാവില്ല. ഇത്തരം സാധനങ്ങള്‍ ചിലപ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കാം. അല്ലെങ്കില്‍ വീട്ടില്‍ നെഗറ്റീവ് എനര്‍ജി സൃഷ്ടിക്കാം.

വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഈ സാധനങ്ങള്‍ കിടപ്പുമുറിയില്‍ കിടക്കയ്ക്ക് സമീപം വയ്ക്കാന്‍ പാടില്ല. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. ഇത് ചിലപ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള കലഹത്തിനും ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കത്തിനും കാരണമാകുന്നു. കിടപ്പുമുറിയില്‍ കിടക്കയ്ക്ക് സമീപം ഈ സാധനങ്ങള്‍ വയ്ക്കുന്നത് ജീവിതത്തില്‍ നിഷേധാത്മകത കൊണ്ടുവരുമെന്ന കാര്യം ശ്രദ്ധിക്കുക.വാസ്തുപ്രകാരം, കിടക്കയിലോ തലയിണയ്ക്ക് കീഴിലോ ഒരിയ്ക്കലും പേഴ്‌സ് വയ്ക്കരുത്. ഇത്, സാമ്പത്തിക പ്രശ്നങ്ങള്‍ വരുത്തി വയ്ക്കുമെന്നാണ് പറയപ്പെടുന്നത്. ഇത് നിങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നയിക്കാം.

കിടപ്പുമുറിയില്‍ കിടക്കയ്ക്ക് സമീപം യാതൊരു കാരണവശാലും വെള്ളമോ എണ്ണയോ വയ്ക്കരുത്. ഇപ്രകാരം ചെയ്യുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന് വാസ്തു ശാസ്ത്രം പറയുന്നു.കിടപ്പുമുറിയില്‍ ഒരിയ്ക്കലും ചെരിപ്പും ഷൂസും വയ്ക്കാന്‍ പാടില്ല. കിടപ്പുമുറിയില്‍ ഷൂസും ചെരിപ്പും അഴിച്ചുമാറ്റുന്നത് ദാമ്പത്യ ജീവിതത്തില്‍ നിഷേധാത്മകത കൊണ്ടുവരുമെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.
പതിവ് ഉപയോഗത്തിലുള്ള സാധനങ്ങളായ കട്ടില്‍, അലമാര തുടങ്ങിയവ തെറ്റായ സ്ഥാനങ്ങളിലാണെങ്കിലും പല ദുരിതങ്ങളും വന്നുഭവിക്കും.

കിടപ്പുമുറിയില്‍ ഒരിക്കലും കള്ളിച്ചെടി പോലുള്ള മുള്ളുകളുള്ള ചെടികള്‍ വളര്‍ത്തരുത്. ജനാലക്കരികിലൂടെ പോലും അകത്തേക്ക് കയറാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം ഈ ചെടികല്‍ അത്യധികം നെഗറ്റീവ് പ്രഭാവം സൃഷ്ടിക്കുന്നതാണ്. ജീവിത്തില്‍ ദുരിതങ്ങള്‍ക്ക് അത് ഇടയാക്കും.കിടപ്പുമുറിയില്‍ ഭീകരരൂപികള്‍, യുദ്ധം, കലഹം, താപസന്‍മാര്‍ തുടങ്ങിയ ചിത്രങ്ങളും ശില്പങ്ങളും ഒന്നും സ്ഥാപിക്കരുത്. ഇത് നിഷേധാത്മകതകളെ ക്ഷണിച്ചു വരരുത്തും. ആനന്ദകരമായ ചിത്രങ്ങളും രൂപങ്ങളുമാണ് ഇവിടെ അഭികാമ്യം.ഒരു പുതിയ വീട് നിര്‍മ്മിക്കുമ്പോള്‍ വാസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുക്കേണ്ടതാണ്.നാം കിടപ്പുമുറിയിലോ വീട്ടിലോ സൂക്ഷിച്ചിരിയ്ക്കുന്ന ചില വസ്തുക്കളുടെ പ്രഭാവം ഒരു കുടുംബത്തെ തന്നെ ബാധിച്ചേക്കാം. അത്തരമൊരു സാഹചര്യത്തില്‍, കിടപ്പുമുറിയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *