ലൈംഗികതയ്ക്ക് ഭാര്യമാരെ വാടകക്ക് കിട്ടുന്ന ചന്തയോ ? നിങ്ങള്‍ ഞെട്ടിയോ ,എന്നാല്‍ ഞെട്ടരുത് അങ്ങനെ ലൈംഗിക സുഖത്തിനും വീട്ടു ജോലിക്കും കരാര്‍ പ്രകാരം മറ്റുള്ളവരുടെ ഭാര്യമാരെ ലഭിക്കുന്ന സ്ഥലം ഇന്ത്യയില്‍ ഉണ്ട്.ഭാര്യയുടെ അവകാശം മറ്റൊരാള്‍ക്ക് കരാറിന് നല്‍കുന്ന പതിവ് മദ്ധ്യപ്രദേശിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഒന്നിലാണ്. ദീര്‍ഘകാലത്തേയ്ക്കോ ഹൃസ്വകാലത്തേക്കോ പണത്തിന് ഇവിടെ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ വില്‍ക്കുന്നു.
സമ്പന്നരായ പുരുഷന്‍മാരാണ് സ്ത്രീകളെ വില്‍ക്കുന്ന ചന്തയിലെത്തുക. സ്ത്രീകള്‍ക്കൊപ്പം അവരുടെ ഭര്‍ത്താവുണ്ടാകും. വിവാഹിതരാകാത്ത സ്ത്രീകളാണെങ്കില്‍ കൂടെ അച്ഛനോ അമ്മാവനോ ആണ് കൂടെയുണ്ടാകുക. അടിമ ചന്തപോലെ പ്രവര്‍ത്തിക്കുന്ന പശ്ചാത്തലമണിവിടെ.
സമ്പന്നരായ പുരുഷന്‍മാര്‍ എത്തി ഇഷ്ടപ്പെട്ടാല്‍ വാടകയ്ക്ക് എടുക്കും. സ്ത്രീകളുടെ കുടെയുള്ളവര്‍ക്ക് പണം നല്‍കും. മാസ വാടകക്കും വാര്‍ഷിക വാടകയ്ക്കും നല്‍കും. പണം നല്‍കുന്നതിന് അനുസരിച്ചാണ് കാലാവധി നിര്‍ണയിക്കുക.സ്ത്രീകളെ നവ വധുവിനെ പോലെ അണിയിച്ചൊരുക്കിയാണ് എത്തിക്കുക. സാരിയുടെ അറ്റം മുഖത്തേക്ക് ഇറക്കിയിടും. സമ്പന്നരായ പുരുഷന്‍മാര്‍ വന്ന് പരിശോധിക്കും. ഇഷ്ടമായാല്‍ കരാര്‍ ഒപ്പിടും. 10 രൂപയുടെ മുദ്ര പേപ്പറിലാണ് കരാര്‍ എഴുതുക. അപ്പോള്‍ തന്നെ കൂടെ കൊണ്ടുപോകും.
വിവാഹം കഴിച്ചിട്ടില്ലാത്ത പുരുഷന്‍മാരാണ് സ്ത്രീകളെ ചന്തകളില്‍ നിന്ന് വാങ്ങാന്‍ എത്തുക. മധ്യപ്രദേശിലെ ഗ്വാളിയോര്‍ ഡിവിഷനിലാണ് ശിവപുരി ജില്ല. ഇവിടെ വര്‍ഷങ്ങളായി നടക്കുന്ന സമ്പ്രദായമാണിത്. ഇവിടെയുള്ള സാമ്പത്തികമായി പിന്നാക്കം നില്‍കുന്ന, ഗോത്ര വിഭാഗത്തിലാണ് കരാര്‍ വില്‍പ്പന കൂടുതല്‍.
ഭാര്യമാരെ വില്‍ക്കുന്ന ഈ രീതി ആചാരമായി നടത്തുന്നവരുമുണ്ട്. ദഡീച പ്രത എന്ന പേരിലാണ് ആചാരം അറിയപ്പെടുക. വര്‍ഷത്തിലൊരിക്കല്‍ ശിവപുരിയില്‍ നടക്കുന്ന മണ്ഠി എന്ന ചന്തയിലാണ് സ്ത്രീകളെ വില്‍ക്കുന്നത്. ചന്തയിലെത്തിയ മറ്റു വസ്തുക്കളെ പോലെ സ്ത്രീകളെയും വില്‍ക്കുകയാണ് ചെയ്യുക.
500 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ നല്‍കിയാണ് സമ്പന്നരായ പുരുഷന്‍മാര്‍ സ്ത്രീകളെ വാടകയ്ക്ക് വാങ്ങുക. കരാര്‍ കാലാവധി കഴിയുമ്പോള്‍ തിരിച്ച് ചന്തയിലെത്തിക്കും. ആവശ്യമെങ്കില്‍ കരാര്‍ പുതുക്കും. അല്ലെങ്കില്‍ സ്ത്രീയുടെ ഭര്‍ത്താവിനൊപ്പം തിരിച്ചയക്കും. ശേഷം വേണമെങ്കില്‍ മറ്റൊരു സ്ത്രീയുമായി വീട്ടിലേക്ക് പോകാം.
ചന്തയിലെത്തിക്കുന്ന സ്ത്രീകളില്‍ കൂടുതലും വിവാഹിതരാണ്. ചിലപ്പോള്‍ അവിവാഹിതരുമുണ്ടാകും. ഇവര്‍ക്കൊപ്പം അച്ഛനോ അമ്മാവനോ ആണ് ഉണ്ടാകുക. സാമ്പത്തിക പ്രയാസം കാരണമാണ് പലരും ഇത്തരത്തില്‍ ഭാര്യമാരെ വില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ചില ഗ്രാമങ്ങളില്‍ പെണ്‍ഭ്രൂണ ഹത്യ കൂടുതലാണ്. അതുകാരണം പുരുഷന്‍മാര്‍ക്ക് ആനുപാതികമായി സ്ത്രീകളില്ലാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് മറ്റൊരാളുടെ ഭാര്യയെ വാടകയ്ക്ക് എടുക്കേണ്ടി വരുന്നത് എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. താഴ്ന്ന ജാതിയില്‍ പെട്ട ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളാണ് ഇരകളില്‍ കൂടുതലും.സ്വന്തം വീട്ടുകാര്‍ കേസില്‍ കുടുങ്ങുമെന്ന ഭയത്താല്‍ സ്ത്രീകള്‍ പരാതിപ്പെടുന്നതില്‍ നിന്നും പിന്‍മാറി തങ്ങളുടെ വിധി എന്ന് ആശ്വാസം കണ്ടെത്തുന്നു.പെണ്‍ുകുട്ടികളെ വിവാഹം ചെയ്തയക്കാന്‍ 50000 രൂപയോളം വരും. വാടകയ്ക്ക് നല്‍കിയാല്‍ പണം കൈയ്യിലെത്തും. അപ്പോള്‍ ലാഭ കച്ചവടം എന്ന നിലയിലാണ് ഈ സമ്പ്രദായം തുടരുന്നത്. ഇങ്ങനെയുള്ള ബന്ധത്തില്‍ ജനിക്കുന്ന കുട്ടികള്‍ അച്ഛനൊപ്പമോ അമ്മയ്ക്കൊപ്പമോ പോകും. അമ്മ അടുത്ത കരാര്‍ ഒപ്പ് വച്ച് മറ്റൊരാള്‍ക്കൊപ്പം പോകുമ്പോള്‍ മക്കളും കൂടെ പോകും.മധ്യപ്രദേശില്‍ മാത്രമല്ല ഇത്തരം സമ്പ്രദായം നിലവിലുള്ളത്. ഗുജറാത്തിലുമുണ്ട്.ഇവിടെ മറ്റുള്ളവരുടെ ഭാര്യമാരെയും ലേലം വിളിക്കുന്നു. ഇത് തടയാന്‍ ഭരണകൂടം നിരവധി കര്‍ശന നടപടികളെടുത്തെങ്കിലും ഇന്നും അത് രഹസ്യമായി തുടരുകയാണ്. അതിനെതിരെ ശബ്ദമുയര്‍ത്താന്‍ ആരും ശ്രമിച്ചില്ല. സ്ത്രീകള്‍ പോലും ഇതേക്കുറിച്ച് തുറന്ന് പറയാറില്ല.

 
                                            