ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘കാക്കിപ്പട’ എന്ന സിനിമയ്ക്ക് മെൽബണിൽ നടക്കുന്ന ഐ എഫ് എഫ് എം 2023ലേക്ക് ക്ഷണം. ഹൈദരാബാദിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കിയതായിരുന്നു ‘കാക്കിപ്പട’. ഷെബി ചൗഘട്ട് തന്നെയാണ് കാക്കിപ്പടയുടെ രചന.
ചിരഞ്ജീവിയെ നായകനാക്കി പന്ത്രണ്ടോളം ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച കെ എസ് രാമറാവു ‘കാക്കിപ്പട’യുടെ റീമേക്ക് അവകാശം വൻ തുകയ്ക്ക് സ്വന്തമാക്കിയിരുന്നു. ചിരഞ്ജീവി നായകനാകുന്ന ചിത്രത്തിന്റെ ഓഫീസില്‍വെച്ചാണ് റീമേക്ക് അവകാശം രാമറാവുവിന്റെ കമ്പനി സ്വന്തമാക്കിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
‘കാക്കിപ്പട’യുടെ തെലുങ്ക് പതിപ്പ് കാണുവാൻ വേണ്ടി കാത്തിരിക്കുകയാണെന്ന് ചിരഞ്ജീവി പറഞ്ഞതായി ഷെബി അറിയിക്കുകയും ചെയ്തിരുന്നു.
