‘കേരള സ്റ്റോറി’ ആർഎസ്എസും ബിജെപിയും വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന ആയുധം;എം വി ഗോവിന്ദൻ

തിരുവനന്തപുരം :ആർഎസ്എസും ബിജെപിയും വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന ആയുധമാണ് ‘കേരള സ്റ്റോറി’ എന്ന സിനിമ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരള സമൂഹത്തെ അപമാനപ്പെടുത്തുന്ന മതസൗഹാർദ്ദത്വ തകർക്കാൻ ശ്രമിക്കുന്ന അതീവ ഗൗരവമുള്ള വിഷയമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകളെ ഇതുപോലെ കടത്തിക്കൊണ്ടു പോകാൻ സാധിക്കില്ല. തെറ്റായ പ്രചാര വേലയാണിത്..സിനിമ നിരോധിക്കണമെന്ന് ആവശ്യം പരിശോധിക്കേണ്ടതാണ്. നിരോധിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ജനങ്ങളുടെ മാനസിക പ്രതിരോധമാണ് വേണ്ടത്. വിഷയത്തിൽ സർക്കാർ തീരുമാനമെടുക്കണം. മൂന്ന് സാർവദേശീയ മതങ്ങളെ കേരളത്തെ പോലെ വിന്യസിക്കപ്പെട്ട ഒരു ഇടവും ലോകത്തില്ല. നീക്കത്തെ കേരളീയ മതനിരപേക്ഷ സമൂഹം ശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *