മോദിയെ വിഷപ്പാമ്പിനോട് ഉപമിച്ച് ഖര്‍ഗെ; കോൺഗ്രസ് തോൽവി ഉറപ്പിച്ചത് കൊണ്ടാണ് പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നത്;പരാമര്‍ശത്തിനെതിരെ ബിജെപി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിഷപ്പാമ്പിനോട് ഉപമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ നടത്തിയ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്ത്. ഇന്നലെ കര്‍ണാടകയില്‍ പ്രചരണത്തിനിടെയായിരുന്നു ഖര്‍ഗെ വിവാദ പരാമര്‍ശം നടത്തിയത്. മോദിയപ്പോലുള്ള മനുഷ്യന്‍ തരുന്നത് വിഷമല്ലെന്ന് നിങ്ങള്‍ ധരിച്ചേക്കാം. പക്ഷെ മോദി വിഷപ്പാമ്പിനെപ്പോലെയാണ്. രുചിച്ച് നോക്കിയാല്‍ മരിച്ചുപോകും എന്നായിരുന്നു ഖര്‍ഗെ പ്രസംഗത്തിൽ പറഞ്ഞത്.

കർണാടകയിൽ കോൺഗ്രസ് തോൽവി ഉറപ്പിച്ചത് കൊണ്ടാണ് പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. മല്ലികാർജുൻ ഖാർഗെയുടെ പരാമർശം അപലപനീയമാണ്. കർണാടകയിൽ ബിജെപി ഭൂരിപക്ഷം നേടുമെന്നും ക്രിസ്ത്യാനികൾ ഉൾപെടെ എല്ലാ വിഭാഗക്കാരോടും ബിജെപിയ്ക്ക് ഒരേ സമീപനമാണെന്നും പ്രമോദ് സാവന്ത്പറഞ്ഞു.ഇതിനെതിരെ ബിജെപി രംഗത്തുവന്നതോടെ ,തന്‍റെ പ്രസ്താവന ആരെയെങ്കിലും വേദിനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്ന് ഖര്‍ഗെ വ്യക്തമാക്കിയിരുന്നു.

ഇന്നലെ വിർച്വൽ റാലിയിലൂടെ കർണാടകയിലെ ബിജെപി പ്രവർത്തകരെ മോദി അഭിസംബോധന ചെയ്തിരുന്നു. കർണാടകത്തിൽ ബിജെപി റെക്കോഡ് ഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്ന് മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *