തിരുവനന്തപുരം: കൊച്ചി വാട്ടർമെട്രോയുടെ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി. തിരുവനന്തപുരം സെന്‍ട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങില്‍ ഓൺലൈൻ ആയിട്ടായിരുന്നു ഉത്ഘാടനം. മറ്റു സംസ്ഥാനങ്ങള്‍ക്കും കൊച്ചി വാട്ടർമെട്രോ മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിഉത്ഘാടന വേളയിൽ പറഞ്ഞു വാട്ടര്‍മെട്രോയ്ക്ക് പുറമെ 3200 കോടിയുടെ മറ്റ് പദ്ധതികളും പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു.
ഡിജിറ്റൽ സയൻസ് പാർക്കിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. കൂടാതെ വൈദ്യുതീകരിച്ച പാലക്കാട്-പളനി-ദിണ്ടിഗല്‍ സെക്ഷന്‍ റെയില്‍പ്പാതയും അദ്ദേഹം നാടിന് സമർപ്പിച്ചു.
10.20 ഓടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയത്. കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്ത് വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
