ബോളിവുഡിലെ ഐറ്റം ഗാനങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് സണ്ണിലിയോൺ. ഇപ്പോഴിതാ സണ്ണി നായികയാകുന്ന ഏറ്റവും പുതിയ മലയാള ചിത്രമായ ‘ഷീറോ’യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങുന്ന ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്. ശ്രീജിത്ത് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇകിഗായ് സിനിമ നിർമ്മാണ കമ്പനി ആദ്യമായി നിർമ്മിക്കുന്ന സിനിമയാണ് ഷീറോ എന്ന പ്രത്യേകതയുമുണ്ട്. ഇകിഗായ് മൂവീസിൻറെ ബാനറിൽ അൻസാരി നെക്സ്റ്റാൻ, രവി കിരൺ എന്നിവർ സംയുക്തമായി ആണ് ചിത്രം നിർമ്മിക്കുന്നത്.മലയാളത്തിൽ സണ്ണി ലിയോൺ അഭിനയിക്കുന്ന ആദ്യ മുഴുനീള കഥാപാത്രമാണ് ഷീറോയിലേത്.
