പീഡനശ്രമക്കേസിൽ ഉണ്ണി മുകുന്ദന് കോടതിയുടെ തിരിച്ചടി. കോടതി നേരത്തേ സ്റ്റേ അനുവദിച്ചത് തെറ്റായ വിവരം നൽകിയെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ വ്യക്തമാക്കി. അഡ്വ. സൈബി ജോസ് കിടങ്ങൂർ ആയിരുന്നു ഉണ്ണി മുകുന്ദന് വേണ്ടി ഹാജരായത്. തുടർന്ന് നടന്റെ സ്റ്റേ നീക്കിയിരുന്നു. സൈബി ജോസ് ഇന്ന് കോടതിയിൽ ഹാജരായില്ല. പകരം ഹാജരായത് ജൂനിയർ അഭിഭാഷകയാണ്.വിഷയം ഗൗരവതരമാണെന്നും ഇക്കാര്യത്തിൽ ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ ഉത്തരം പറഞ്ഞേ മതിയാകൂവെന്നും ഹൈക്കോടതി പറഞ്ഞു.
