രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച പുതിയതരം മയക്കു മരുന്ന് കണ്ടെത്തി ഷാർജ പൊലീസ്. കഞ്ചാവിനെക്കാൾ നൂറുമടങ്ങ് ശക്തിയുള്ള മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് ഫോറൻസിക് വിദഗ്ധർ പറഞ്ഞു. ഷാർജ എയർപോർട്ടിൽ എത്തിയ യാത്രക്കാരന്റെ കൈയിൽനിന്നാണ് സൗന്ദര്യവർധക വസ്തുക്കളുടെ രൂപത്തിൽ സെറം കുപ്പികളിൽ മയക്കുമരുന്ന് കണ്ടത്തിയത്. മനുഷ്യനിർമിതമാണ് ഈ മയക്കുമരുന്ന ന്ന് അധികൃതർ അറിയിച്ചു.വിദേശ ലാബുകളിൽ വി കസിപ്പിച്ചെടുത്ത മയക്കുമരുന്നുകളാണെന്നാണ്
പൊലീസിന്റെ നിഗമനം.
ഇവ ദ്രാവക രൂപത്തിലും ഉണക്കിയും വാതകമാക്കി യും മാറ്റാൻ സാധിക്കുമെന്നും സൗന്ദര്യവർധക
വസ്തുക്കൾ, ഭക്ഷണം തുടങ്ങി ഏത് ഉൽപന്നത്തിന്റെ യും ഭാഗമായി ഈ മരുന്നുകളുടെ രൂപം എളുപ്പത്തിൽ മാറ്റാനും മറയ്ക്കാനും കഴിയുമെന്നും കെമിക്കൽ അനാലിസിസ് വിദഗ്ധൻ ഡോ. താജ് എൽസി അബ്ബാസ് പറഞ്ഞു. ഹൃദയമിടിപ്പ് വർധിക്കൽ, ഉയർന്ന രക്തസമ്മർദം, ഛർദി, മനോരോഗം ഉൾപ്പെടെ മറ്റു ഗുരുതരമായ രോഗങ്ങളും മനുഷ്യനിർമിതമയക്കുമരുന്നുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുമെന്ന്
വിദഗ്ധർ പറഞ്ഞു.
