നോര്‍ത്ത് കൊറിയന്‍ ഏകാധിപതി കിം ജോങ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത് മദ്യപിക്കുന്നതിന്

നോര്‍ത്ത് കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഇപ്പോള്‍ അനാരോഗ്യകരമായ ജീവിത രീതിയാണ് പിന്തുടരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.

ഈ ആഴ്ച 39ാം ജന്മദിനം ആഘോഷിക്കാനിരിക്കെ, അദ്ദേഹം കൂടുതല്‍ സമയവും മദ്യപിക്കുന്നതിനാണ് ചെലവഴിക്കുന്നത്.

കുറേക്കാലമായി പൊതു മധ്യത്തില്‍ നിന്ന് അകന്ന് കഴിയുകയാണ് കിം. മധ്യവയസിലേക്ക് കടന്നതിന്റെ ആരോഗ്യ മാനസിക പ്രശ്നങ്ങള്‍ അദ്ദേഹത്തെ തളര്‍ത്തിയിട്ടുണ്ടെന്ന് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 40 ാം വയസിലേക്ക് കടക്കുമ്ബോള്‍, വ്യക്തിഗതമായ ആരോഗ്യത്തെകുറിച്ചും സുരക്ഷയെകുറിച്ചുമുള്ള ഉത്കണ്ഠയാണ് നേതാവ് നേരിടുന്ന പ്രശ്നമെന്ന് സിയോളിലെ ഡോ. ഷോയ് ജിന്‍വുക് പറഞ്ഞു. അദ്ദേഹം നിര്‍ത്താതെ മദ്യപിക്കുകയും കരയുകയും ചെയ്യുന്നു. അദ്ദേഹം ഒറ്റപ്പെടലും സമ്മര്‍ദ്ദവും അനുഭവിക്കുന്നു. -ഡോക്ടര്‍ വ്യക്തമാക്കി.
ഡോക്ടര്‍മാരും ഭാര്യയും നിരന്തരം വ്യായാമം ചെയ്യാനും മറ്റും കിം ജോങ് ഉന്നിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം അതൊന്നും ചെവികൊള്ളുന്നില്ല. അനാരോഗ്യം സംബന്ധിച്ച വാര്‍ത്തകള്‍ ചോരുന്നതിലും ആശങ്കാകുലനാണ് കിം.

സ്വകാര്യ ജീവിതം വെളിപ്പെടുത്താത്ത കിം കഴിഞ്ഞ വര്‍ഷം ആദ്യമായി മകളുടെ കൈ പിടിച്ച്‌ നില്‍ക്കുന്ന ചിത്രം പ്രചരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *