വൈറൽ ആകുന്ന ഇരട്ടക്കുട്ടികൾ . ഒരമ്മയിൽ ജനിച്ച രണ്ട് അച്ഛന്മാരുടെ ഇരട്ട കുട്ടികൾ ലോക ശ്രദ്ധ നേടുന്നു . ഇത് എന്ത് മറിമായം എന്ന് സോഷ്യൽ മീഡിയ

ഒറ്റ പ്രസവത്തിൽ രണ്ടോ മൂന്നോ അതിൽ കൂടുതലോ കുഞ്ഞുങ്ങൾ ജനിക്കുന്നത് സ്വാഭാവികം ആണ് . എന്നാൽ ഇങ്ങനെ ഒറ്റ പ്രസവത്തിൽ ഇരട്ട കുഞ്ഞുങ്ങൾ ജനിച്ചതിൽ അത്ഭുത പെടുകയാണ് ലോകം . കാരണം വേറൊന്നുമല്ല ഒരു അമ്മയുടെ വയറ്റിൽ ജനിച്ച ഈ കുഞ്ഞുങ്ങളുടെ അച്ഛൻ രണ്ടാണ് എന്നത് തന്നെ . ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നതാണ് സോഷ്യൽ മീഡിയയിലെ ചോദ്യങ്ങൾ . എന്തായാലും സംഭവം വൈറൽ ആണ് .

ബ്രസീലിൽ നടന്ന ഇരട്ട കുട്ടികളുടെ പ്രസവം വലിയ ചർച്ച ആകുകയാണ് . ഒറ്റ പ്രസവത്തിൽ , രണ്ടോ , മൂന്നോ നാലോ കുഞ്ഞുങ്ങൾ ജനിക്കുന്നത് സ്വാഭാവികമായി നടക്കുന്ന സംഭവങ്ങളാണ്. ഒരു അമ്മക്ക് 15 കുട്ടികൾ ഒറ്റപ്രസവത്തിൽ ജനിച്ച സംഭവവും ഉണ്ടായിട്ടുണ്ട് .എന്നാല്‍ ബ്രസീലിൽ നടന്ന ഇരട്ട കുട്ടികളുടെ പ്രസവം ലോകം എങ്ങും വലിയ ചർച്ച ആകുകയാണ് . കാരണം ഈ നവജാത ശിശുക്കളുടെ പിതാവ് ഒരാളല്ല . ഒരു അമ്മയിൽ ജനിച്ച രണ്ട് കുട്ടികളുടെയും അച്ഛൻ രണ്ട് പേര് ആണ്. ബ്രസീലില്‍ നിന്നും ആണ് ഈ വ്യത്യസ്തതയാർന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബ്രസീലിലെ മിനെയ്റോസില്‍ നിന്നുള്ള പത്തൊമ്പതുകാരിയാണിപ്പോള്‍ ഇത്തരത്തില്‍ രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരിക്കുന്നത്. ‘ഹെട്ടറോപറ്റേണല്‍ സൂപ്പര്‍ഫെകണ്ടേഷൻ എന്ന് ശാസ്ത്രീയമായി അറിയപ്പെടുന്ന ഒരു പ്രതിഭാസം ആണിതെന്നു ശാസ്ത്ര ലോകം പറയുന്നു . ഒരു അമ്മയില്‍ ഒരേസമയം രണ്ട് അച്ഛന്മാരുടെ കുഞ്ഞുങ്ങളുണ്ടാകുന്ന സാഹചര്യം ആണിത് . ഒരേ ദിവസം, അല്ലെങ്കില്‍ അടുത്തടുത്ത ദിവസങ്ങളില്‍ വ്യത്യസ്തരായ രണ്ട് പുരുഷന്മാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും അമ്മയില്‍ അതേ ആര്‍ത്തവകാലത്ത് രണ്ടാമതും ഒരു അണ്ഡം കൂടി പുറത്തുവരികയും ഈ അണ്ഡം രണ്ടാമത്തെ പുരുഷന്‍റെ ബീജവുമായി സംയോജിക്കുകയും ചെയ്യുകയാണ് ഇതിലുണ്ടാകുന്നത്. ഇങ്ങനെ ജനിക്കുന്ന കുട്ടികളുടെ അച്ഛൻ ഒരാൾ ആകില്ല എന്നത് അത്ഭുതം തന്നെയാണ് . ഇതിന് മുമ്പ് ഇരുപതോളം കേസുകൾ ലോകത്താകമാനമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . കുഞ്ഞുങ്ങളുടെ പിതൃത്വത്തെ ചൊല്ലി സംശയം തോന്നിയ യുവതി തന്നെയാണ് ഡിഎന്‍എ പരിശോധന നടത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പരിശോധനയിലാണ് കുഞ്ഞുങ്ങള്‍ രണ്ടച്ഛൻമാരുടേതാണെന്ന വിവരം വ്യക്തമായത് . ഇപ്പോള്‍ ഈ കുഞ്ഞുങ്ങള്‍ക്ക് പതിനാറ് മാസം പ്രായമായി.പത്ത് ലക്ഷം പേരില്‍ ഒരാള്‍ക്ക് പോലും ഇത് സംഭവിക്കണമെന്നില്ലെന്നും അത്രയും അപൂര്‍വമാണിതെന്നും ബ്രസീലിലെ ഡോക്ടർസ് പറയുന്നു . തന്‍റെ ജീവിതകാലത്തില്‍ ഇത്തരമൊരു കേസ് അറ്റൻഡ് ചെയ്യുമെന്ന് കരുതിയതല്ലെന്നാണ് യുവതിയെ പരിഷിടിക്കുന്ന ഡോക്ടർ പറയുന്നത് . അത്യപൂര്‍വമായ സംഭവമായതിനാല്‍ തന്നെ വലിയ രീതിയിലുള്ള ജനശ്രദ്ധയാണ് ഈ കുഞ്ഞുങ്ങൾക്ക് ലഭിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *