നമുക്കിടയിൽ നിരവധി വിവാഹമോചന കേസുകൾ അനുദിനം ഉണ്ടാകാറുണ്ട്. വിവാഹം കഴിക്കുന്നതും ഒഴിവാക്കുന്നതും അത്ര പുതുമയുള്ള കാര്യമൊന്നുമല്ല നമ്മുടെ സമൂഹത്തിൽ. പണ്ടുള്ള കാഴ്ചപ്പാടിൽ നിന്നും ഒത്തിരി മാറിയ കാഴ്ചപ്പാടാണ് എന്ന് സമൂഹത്തിൽ ഉള്ളത്. വിവാഹബന്ധത്തിൽ തുടർന്നു പോകാൻ ആകുന്നില്ല എങ്കിൽ ആ ബന്ധത്തിൽ നിന്ന് പിന്മാറാനുള്ള പൂർണ്ണ അവകാശം സ്ത്രീക്കും പുരുഷനും ഒരുപോലെ സമൂഹം അനുവദിച്ചു കൊടുക്കുന്നുണ്ട്. സാധാരണക്കാരുടെ വിവാഹമോചന കേസുകൾ അനുദിനം കോടതിയിൽ അരങ്ങേറാറുണ്ടെങ്കിലും സെലിബ്രിറ്റികളുടെ വിവാഹമോചന വിഷയങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കാറുള്ളത്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്. വിവാഹമോചനത്തിൽ ഭർത്താവ് ഭാര്യക്ക് ജീവനാംശം കൊടുക്കുന്ന ഒരു നിയമം ഉണ്ട്. അത്പ്രകാരം ഭാര്യയ്ക്ക് ഒരു നിശ്ചിത പണം ഭർത്താവ് നൽകേണ്ടതുണ്ട്. അത് എത്രയാണെന്ന് പല കാര്യങ്ങളെ ആശ്രയിച്ചാണ് കോടതി തീരുമാനിക്കാറുള്ളത്. എന്നാൽ അങ്ങനെയൊരു ജീവനാംശത്തിന്റെ വാർത്തകളാണ് ഇത്. ജീവനാംശമായി ചോദിച്ച വില കേട്ടാൽ നമ്മൾ സാധാരണക്കാർ ഒന്ന് പകച്ചു പോകും. പ്രതിമാസം 1.6 കോടി രൂപയാണ് ജീവനാംശമായി കൊടുത്തിരിക്കുന്നത്. ഇത് എവിടെയാണെന്നല്ലേ അങ്ങ് ലോസാഞ്ചലസിലാണ്.വിവാഹ മോചനത്തെത്തുടർന്ന്, മക്കളുടെ സംരക്ഷണത്തിന്റെയും സ്വത്ത് വീതം വയ്പിന്റെയും കാര്യത്തിൽ യുഎസ് ടി വി സൂപ്പർതാരം കിം കർദാഷിയാനും റാപ് സൂപ്പർതാരം കാന്യേ വെസ്റ്റും (യി) ഒത്തുതീർപ്പിലെത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.
ഇതുപ്രകാരം കുട്ടികളുടെ കാര്യങ്ങൾക്കായി പ്രതിമാസം 2 ലക്ഷം ഡോളർ വീതം
(ഏകദേശം 1.6 കോടി രൂപ) കിം കർദാഷിയാനു നൽകണം എന്നാണ് കോടതി വിധി ആയത് . 3, 4, 6, 9 എന്നിങ്ങനെ പ്രായമുള്ള നാലു കുട്ടികളാണ് ഇവർക്കുള്ളത്. മക്കളുടെ കാര്യത്തിൽ രണ്ടു പേർക്കും തുല്യ അവകാശമാകും ഉണ്ടാവുക. ഡിസംബർ 14ന് കോടതി നടപടികൾ ആരംഭിക്കാനിരിക്കെയാണ് ഇരുവരും ഒത്തുതീർപ്പു വ്യവസ്ഥകൾ സമർപ്പിച്ചത്.നടിയും ടിവി താരവുമായ കിം 2014ലാണ് കാന്യേയെ വിവാഹം ചെയ്തത്. കായുടെ ആദ്യത്തെയും കർദാഷിയാന്റെ മൂന്നാമത്തെയും വിവാഹമായിരുന്നു. കഴിഞ്ഞ വർഷമാണു വിവാഹ മോചന ഹർജി നൽകിയത്. കാന്യേ വെസ്റ്റ് അടുത്തിടെ യീ
എന്നു പേരുമാറ്റിയതും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
