സിനിമാ നിർമ്മാതാവ്,നടൻ, നായകൻ എന്നിങ്ങനെയുള്ള മേഖലയിൽ തിളങ്ങി തന്റെ സിനിമ ജീവിതം അനശ്വരമാക്കി കൊണ്ടിരിക്കുന്ന വ്യക്തിയാണ് ബേസിൽ ജോസഫ്. 2015 ൽ കുഞ്ഞിരാമായണം, 2017 ൽ ഗോദ, 2021 മിന്നൽ മുരളി എന്നീ ചിത്രങ്ങളുടെ സംവിധാനത്തിലൂടെ പ്രേക്ഷക മനസ്സുകളിൽ വേറിട്ട ഒരു സ്ഥാനം തന്നെ ബേസിൽ ജോസഫ് സ്വന്തമാക്കി. 2013 ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2022 ൽ ബേസിൽ നായക വേഷങ്ങളിൽ തിളങ്ങിയ പാൽതു ജാൻവർ,ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസ് ഹിറ്റുകൾ ആയിരുന്നു. കുഞ്ഞിരാമായണം, മായാനദി,റോസാപ്പൂ, പടയോട്ടം, നിത്യഹരിത നായകൻ, വൈറസ്, കക്ഷി അമ്മിപിള്ള,ലവ് ആക്ഷൻ ഡ്രാമ, മനോഹരം, കെട്ടിയോൾ ആണ് എന്റെ മാലാഖ,ഗൗതമന്റെ രഥം,കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്,ജോജി,ആണും പെണ്ണും, ജാക്ക് ആൻഡ് ജിൽ,ഉത്സവം, ഡിയർ ഫ്രണ്ട്,നാൻ താൻ കേസുകൊട്, എന്നിവയെല്ലാം ബേസിൽ തന്റെ അഭിനയം കൊണ്ട് അനശ്വരമാക്കി തീർത്ത മലയാള ചിത്രങ്ങളാണ് . ആരാധകരോട് എന്നും ചേർന്നുനിൽക്കാൻ ഇഷ്ടപ്പെടുന്ന ഈ വ്യക്തിത്വത്തെ ആരാധകരും വളരെയധികം ഇഷ്ടപ്പെടുന്നു. ബേസിലിനെ കുറിച്ച് പുതിയ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ് 2022 മികച്ച സംവിധായകനായി ബേസിൽ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മിന്നൽ മുരളി എന്ന ചിത്രത്തിലാണ് പുരസ്കാരം. 16 രാജ്യങ്ങളിലെ സിനിമകളിൽ നിന്നാണ് മിന്നൽ മുരളിയും ബേസിലും പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത് സിംഗപ്പൂരിൽ ആയിരുന്നു പുരസ്കാര ചടങ്ങ്.

“സിംഗപ്പൂരിൽ നടന്ന ഈ ഏഷ്യൻ അക്കാദമി അവാർഡ് 2022 ൽ 16 രാജ്യങ്ങളിൽ നിന്നുള്ള മികച്ച സംവിധായകനായി പ്രഖ്യാപിക്കപ്പെട്ടതിൽ അതിയായ സന്തോഷവും അഭിമാനവും.മലയാള സിനിമ വ്യവസായത്തിന്റെ ഭാഗമാകാനും ഈ വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും കഴിഞ്ഞതിൽ എന്നത്തെക്കാളും അഭിമാനം തോന്നുന്നു എനിക്ക്.ഈ അംഗീകാരം ആഗോളതലത്തിലേക്ക് നമ്മെ ഒരുപടി കൂടി അടുപ്പിച്ചു എന്ന് എനിക്ക് ബോധ്യമുണ്ട്.ഞങ്ങളുടെ നിർമ്മാതാക്കൾ, നെറ്റ്ഫ്ലിക്സ് അഭിനേതാക്കൾ,എഴുത്തുകാർ, ചായാഗ്രഹകർ കൂടാതെ മുഴുവൻ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ഹൃദയംഗമായ ഒരു ആലിംഗനം. എന്നിൽ വിശ്വസിച്ചതിന് നന്ദി നിങ്ങൾ ഇല്ലാതെ ഈ സൂപ്പർഹീറോ ഉയർന്നു വരുമായിരുന്നില്ല. ഇതാണ് ബേസിൽ ജോസഫ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ടോവിനോ തോമസ്,ദർശന രാജേന്ദ്രൻ, സിജു വിൽസൺ,ഗണപതി, സിദ്ധാർത്ഥ ഭരതൻ,ഐമ, റോസ്മി, സൗബിൻ,ദീപക് പറമ്പൂർ, അന്നബെൻ,എസ്തർ അനിൽ തുടങ്ങി നിരവധി പേരാണ് ബേസിലിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഒരേസമയം അഭിനയത്തിലും സംവിധാനത്തിലും തിളങ്ങുന്ന ബേസിലിന് അനുമോദിച്ചുകൊണ്ട് ആരാധകരും രംഗത്തുണ്ട്.
