ഒരു പണിയും എടുക്കാതെ എനിക്ക് ശമ്പളം നൽകുന്നു;ഐറിഷ് റെയിൽ കമ്പനിക്കെതിരെ പരാതിയുമായി യുവാവ്

ഒരു പണിയും എടുക്കാതെ ഒരു ജോലി, വെറുതെ ഇരിക്കുകയും കഴിക്കുകയും ചെയ്താൽ അതിന് കോടിക്കണക്കിന് രൂപ ശമ്പളം. എന്താ ആർക്കെങ്കിലും വല്ല ബുദ്ധിമുട്ടും ഉണ്ടോ. എന്നാൽ ഉണ്ട്. അത്തരത്തിൽ ഒരാളുടെ വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പലരും ജോലിക്ക് അനുസരിച്ചുള്ള കൂലി കിട്ടുന്നില്ല എന്നാണ് കേസ് കൊടുക്കാറുള്ളത്. എന്നാൽ ഇവിടെ കൂലിക്ക് അനുസരിച്ചുള്ള ജോലിയല്ല തനിക്ക് കിട്ടുന്നത് എന്ന് പറഞ്ഞാണ് ഒരാൾ കോടതിയിൽ പരാതി സമർപ്പിച്ചിരിക്കുന്നത്. ഒരു ജോലിയും തന്നെക്കൊണ്ട് ചെയ്യിപ്പിക്കാതെ തനിക്ക് വെറുതെയിരുന്ന് ശമ്പളം നൽകുന്നു എന്ന് ആരോപിച്ച് ആണ് ഇയാൾ പരാതി കൊടുത്തിരിക്കുന്നത്. എന്നാൽ തൊഴിലുടമയ്ക്കെതിരെ അത്തരത്തിലൊരു പരാതിയുമായി എത്തിയിരിക്കുകയാണ് ഐറിഷുകാരനായ ഒരു ജീവനക്കാരൻ.
ഐറിഷ് റെയിൽ കമ്പനിയെയാണ് ജീവനക്കാരൻ കോടതിയിൽ കയറ്റിയിരിക്കുന്നത്. തനിക്ക് അർത്ഥവത്തായ ജോലി നൽകുന്നില്ലെന്നാണ് ഫിനാൻസ് മാനേജരായി ജോലിചെയ്യുന്ന ഡെർമോട്ട് അലസ്റ്റർ മിൽസിന്റെ പരാതി. പ്രതിവർഷം 121000 യൂറോ അഥവാ 1.3 കോടി രൂപയാണ് ഡെമോട്ട് അലസ്റ്ററിന്റെ ശമ്പളമായി നൽകുന്നത്. രാവിലെ 10 മണിക്ക് ഓഫീസിൽ എത്തിയാൽ പത്രം വായിക്കുക,സാൻവിച്ച് കഴിക്കുക മെയിലുകൾ നോക്കുക ഇത് മാത്രമാണ് വർഷങ്ങളായി ഡെമോട് അലിസ്റ്റർ മിൽസിന്റെ ജോലി. സാൻവിച്ച് കഴിച്ചാൽ കുറച്ചുനേരം നടക്കും അപ്പോഴേക്കും സമയം 10.30
എന്തെങ്കിലും ഇമെയിൽ വന്നിട്ടുണ്ടെങ്കിൽ അതിന് മറുപടി അയയ്ക്കും. അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ജോലി ഉണ്ടെങ്കിൽ അത് പൂർത്തിയാക്കും. ഇതെല്ലാമാണ് ജീവനക്കാരൻ കോടതിയിൽ പറഞ്ഞത്.

9 വർഷം മുൻപ് കമ്പനിയിലെ ചില ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയത് മിൽസ് വിസിലായിരുന്നു.കമ്പനി അക്കൗണ്ടുകളിൽ നടക്കുന്ന തിരിമറികളെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.ഇതിനുള്ള കമ്പനിയുടെ പ്രതികാര നടപടിയാണ് ഈ അവഗണന എന്നും മിൽസ്സ് ആരോപിച്ചു. പരിശീലന പരിപാടികളിൽ നിന്നും കമ്പനി മീറ്റിങ്ങുകളിൽ നിന്നും തന്നെ തടഞ്ഞിരിക്കുകയാണെന്നും ഫിനാൻസ് മാനേജർ ഇതേക്കുറിച്ച് പറഞ്ഞു. 2000 മുതൽ 2006 -2007 സാമ്പത്തിക മാന്ദ്യം വരെ 250 മില്യൺ യൂറോയുടെ മൂലധനം ഒഴുക്ക് കമ്പനിയിൽ കണ്ടെത്തുകയും ഇത് ഐറിഷ് റെയിൽബോർഡിന് റിപ്പോർട്ട് ചെയ്യുകയും ആയിരുന്നു താൻ ചെയ്ത കുറ്റം. സബ് കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്ത അദ്ദേഹത്തിന് 2019 ഒറ്റപ്പെടുത്താൻ തുടങ്ങിയെന്നും ധർമ്മലസ്റ്റർ മിൽസ് ഇതിനെക്കുറിച്ച് പറയുന്നു. അലസ്റ്റർ മീൽസ് ഒരിക്കൽ കമ്പനിയിൽ നടന്ന ക്രമക്കേട് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ഐറിസ് റെയിൽ കോടതിയിൽ സമ്മതിച്ചു എന്നാൽ അയാൾക്കെതിരെയുള്ള പ്രതികാര നടപടികൾ തങ്ങൾ ചെയ്യുന്നുണ്ട് എന്ന വാദത്തെ കമ്പനി പൂർണ്ണമായും നിഷേധിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *