കഴിഞ്ഞദിവസം നടന്ന ബ്രസീലിന്റെ ഉഗ്രൻ പോരാട്ടം കണ്ട് ആർത്തുല്ലസിച്ച ബ്രസീൽ ആരാധകർക്ക് വളരെ ദുഃഖകരമായ ഒരു വാർത്തയാണ്ഇപ്പോൾ പുറത്തുവരുന്നത്. അത് മറ്റൊന്നുമല്ല ഒരു പ്രവചനമാണ്.
ബ്രാസീല്‍ ഫൈനല്‍ കാണാതെ പുറത്താവുമെന്നാണ് ആ പ്രവചനം. തോല്‍വി അര്‍ജന്റീനയോട് ഏറ്റുമുട്ടിക്കൊണ്ടാവും എന്നും പറയുന്നു.മഞ്ഞപ്പടയുടെ ഹൃദയം തകര്‍ക്കുന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുന്നത് സലോമിയാണ് .ലോകകപ്പ് ഫുട്‌ബോള്‍ ആരവങ്ങള്‍ക്കിടെ ബ്രസീല്‍ ആരാധകരുടെ ഹൃദയം തകര്‍ക്കുന്ന പ്രവചനമാണ് സലോമി നടത്തിയിരിക്കുന്നത്.പ്രശസ്ത ജോതിഷനായ നോസ്ട്രഡാമസുമായി പലരും ഉപമിക്കാറുള്ളയാളാണ് ബ്രസീലുകാരനായ അഥോസ് സലോമി.ബ്രസീലിന് ഇത്തവണയും ലോകകപ്പ് കിരീടം സ്വന്തമാക്കാനുള്ള ഭാഗ്യമുണ്ടാവില്ലെന്നാണ് സലോമി പ്രവചിച്ചിരിക്കുന്നത്. ഇംഗ്ലണ്ടും ബ്രസീലും ബെല്‍ജിയവും ഫൈനലിലെത്തില്ലെന്നും ടാംഗോയുടെ ഭൂമിയും, മദ്ധ്യ യൂറോപ്യന്‍ രാജ്യവും തമ്മിലുള്ള മത്സരമാണ് ഫൈനലില്‍ കാണാന്‍ സാധിക്കുകയെന്നുമാണ് പ്രവചനം. സെമിഫെനലില്‍ ബ്രസീലും അര്‍ജന്റീനയുമായുള്ള പോരാട്ടമായിരിക്കുമെന്നും ബ്രസീല്‍ അമ്ബേ പരാജയപ്പെടുമെന്നും സലോമി പ്രവചിക്കുന്നു. ലോക രണ്ടാം നബറുകാരായ ബെല്‍ജിയം പ്രീക്വാട്ടര്‍ കാണാന്‍ പോലുമാകാതെ പുറത്താവുമെന്ന പ്രവചനം സത്യമായതോടെയാണ് ബ്രസീല്‍ ആരാധകരുടെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്നത്.നേരത്തെ എലിസബത്ത് രാജ്ഞിയുടെ മരണം, കൊറോണയുടെ വരവ്, മൂന്നാം ലോകമഹായുദ്ധം എന്നിവ ഇയാള്‍ പ്രവചിച്ചിരുന്നു.ഇതെല്ലാം സത്യമായതോടെയാണ് സലോമിയുടെ പ്രവചനത്തിന് ആരാധകരേറിയിരിക്കികയാണ്.

 
                                            