എറണാകുളം അമ്പലമേടിൽ പശുക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ

എറണാകുളം അമ്പലമേടിൽ പശുക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ. അഞ്ച് പശുക്കളാണ് വാഹനം ഇടിച്ച് ചത്തത്. എഫ് എ സി ടി കോമ്പൗണ്ടിൽ മേയാനിറങ്ങിയ പശുക്കൾ റോഡിലേക്കിറങ്ങിയപ്പോഴാണ് ദാരുണമായ ഈ അപകടം ഉണ്ടാകുന്നത് .

ഉളളുലയ്ക്കുന്ന കാഴ്ചയാണ് എഫ് എ സി ടി കോംപൗണ്ടിൽ നടന്നത്.റോഡരികിൽ നിര നിരയായി പശുക്കൾ ചത്ത നിലയിലായിരുന്നു കാണപ്പെട്ടത്.പുലർച്ചെ അഞ്ചേമുക്കാലോടെയായിരുന്നു അപകടം നടക്കുന്നത് . ഒരു ടോറസ് വാഹനം പശുക്കളെ ഇടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *