പ്രമുഖ നടൻ കൊച്ചുപ്രേമൻ (68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. യഥാർത്ഥ പേര് കെ എസ് പ്രേമ കുമാർ എന്നാണ്. ഇതുവരെ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കോമഡി വേഷങ്ങളിലും ക്യാരക്ടർ വേഷങ്ങളിലും തന്റെതായ കരവിരുത് തെളിയിച്ച വ്യക്തിയാണ്. കടുവ,പ്രീസ്റ്റ്,ഒരു യമണ്ടൻ പ്രേമകഥ,തട്ടും പുറത്ത് അച്യുതൻ, ആക്ഷൻ ഹീറോ ബിജു, ഉത്സാഹ കമ്മിറ്റി, സക്കറിയയുടെ ഗർഭിണികൾ,സൗണ്ട് തോമ,റോമൻസ്,തൽസമയം ഒരു പെൺകുട്ടി,മുല്ലമൊട്ടും മുന്തിരിച്ചാറും ഇവയെല്ലാം താരത്തിന്റെ ചിത്രങ്ങളിൽ ചിലതാണ്.
