സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ പ്രശാന്ത് മൊഴിമാറ്റി.വിളപ്പിൽശാല സ്വദേശിയാണ് പ്രശാന്ത്.ആശ്രമം കത്തിച്ചത് സഹോദരനും സുഹൃത്തുക്കളും ചേർന്നാണെന്ന മൊഴിയാണ് ഇയാൾ മാറ്റിയത്. തന്റെ സഹോദരൻ പ്രകാശ് ആത്മഹത്യ ചെയ്യും മുൻപ് ആശ്രമം കത്തിച്ച കാര്യം പറഞ്ഞിരുന്നു വെന്നായിരുന്നു മുൻപ് അഡീഷണൽ മജിസ്ട്രേറ്റിന് മുന്നിൽ ഇയാൾ നൽകിയ മൊഴി. ഈ മൊഴിയെ തുടർന്നായിരുന്നു കേസന്വേഷണം വീണ്ടും ഊർജിതമാക്കിയത്.
2018 ഒക്ടോബർ 27-ന് പുലർച്ചെ കുണ്ടമൺകടവിലെ ആശ്രമത്തിലുണ്ടായ തീപിടുത്തം നാലുവർഷം പിന്നിട്ടിട്ടും കേസിലെ പ്രതികളെ കണ്ടെത്താനാകാത്തത് പൊലീസിന് വലിയ നാണക്കേടായിരുന്നു. ആദ്യം സിറ്റിപോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആർഎസ്എസ് പ്രവർത്തകനായ തന്റെ സഹോദരനാണ് ആക്രമണത്തിന് പിന്നിലെന്ന് വിളപ്പിൽശാല സ്വദേശി പ്രശാന്ത് മൊഴി നൽകിയത്.
