ഫാഷൻ ഷോയുടെ മറവിൽ മോഡലിങ് കമ്പനികളുടെ ചൂഷണവും തട്ടിപ്പും വ്യാപകം എന്ന് പരാതി . പണം വാങ്ങിയ ശേഷം റാംപിൽ നിന്ന് ഒഴിവാക്കിയതായി ലിസാറോ മോഡലിങ്ങ് കമ്പനിക്കെതിരെ മോഡലുകളാണ് പരാതി നൽകിയത് . മോഡലായ ട്രാൻസ് വുമണിനോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിൽ കമ്പനിയുടെ സ്ഥാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച കൊച്ചിയിൽ നടന്ന എമിറേറ്റ്സ് ഫാഷൻ വീക്കിനെതിരെ ഉയർന്ന പരാതികൾ മോഡലിങ് രംഗത്തെ ചൂഷണങ്ങളിലേക്ക് വിരൽചൂണ്ടുകയാണ്. ലിസാറോ, എമിറേറ്റ്സ് മോഡലിങ് കമ്പനികളാണ് ഫാഷൻ ഷോ സംഘടിപ്പിച്ചത്. ഷോ തുടങ്ങുന്നതിനു കുറിച്ച് നാൾ മുൻപേ പരസ്യം നൽകിയിരുന്നു . സംസ്ഥാനത്തിന് അകത്തും പുറത്തുംനിന്ന് കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നൂറുകണക്കിന് മോഡലുകളാണ് പണം നൽകി ഷോയിൽ റജിസ്റ്റർ ചെയ്തത് . എന്നാൽ ഭൂരിഭാഗം പേർക്കും റാംപിൽ അവസരം നൽകിയില്ല. ലിസാറോ കമ്പനി സ്ഥാപകൻ ജെനിലിനെതിരെയാണ് ഇത്തരം ഒരു പരാതി ഉയർന്നിരിക്കുന്നറത് . തട്ടിപ്പ് ചോദ്യം ചെയ്ത പ്രമുഖ ട്രാൻസ് വുമൺ മോഡലിനെ ജെനിൽ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തു . മോഡലിന്റെ പരാതിയിൽ ജെനിലിനെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വീട്ടിരിക്കുകയാണ്.
