വിഴിഞ്ഞം സമരക്കാര്‍ തീവ്രവാദികളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി.
സമരത്തിനു പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എത് ഉന്നത സ്ഥാനത്തിരുന്നാലും നിയമം ഒരുപോലെയാണ്. പള്ളിയില്‍ വിളിച്ചുപറഞ്ഞ് ഭീഷണിപ്പെടുത്തി പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ സമരത്തിനെത്തിക്കുകയാണ്. സര്‍ക്കാര്‍ ഇതില്‍ കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും വിഷയത്തില്‍ കൂടുതൽ സംയമനം പാലിക്കു മെന്നും അദ്ദേഹം പറഞ്ഞു . ഇനിയും ചര്‍ച്ചയ്ക്ക് സർക്കാർ തയാറാണ്. അതുപക്ഷെ, സര്‍ക്കാരിന്റെ ദൗര്‍ബല്യമായി കാണരുതെന്നും മത്സ്യത്തൊഴിലാളി മേഖല ആരുടെയും കുത്തകയല്ലെന്നും ശിവന്‍കുട്ടി ഇതെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞു.
സമരത്തിനിടെ കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവങ്ങള്‍ സര്‍ക്കാര്‍ തിരക്കഥയാണെന്നാണ് ലത്തീന്‍ അതിരൂപത പ്രതികരിച്ചത്. സമാധാനമായി നടന്നുവന്ന സമരമായിരുന്നു. അതിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത തിരക്കഥയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്കണ്ടത്. സമരക്കാര്‍ക്കെതിരെയുണ്ടായ അക്രമം സര്‍ക്കാരിന്റെയും അദാനിയുടെയും പിന്തുണയോടെയാണെന്നും അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര ആരോപിച്ചു.
