ഏമ്പക്കം ഇട്ട് ഗിന്നസ് റെക്കോർഡ് നേടിയ പ്രതിഭ

ഉച്ചത്തിൽ മിണ്ടരുത് ഉച്ചത്തിൽ സംസാരിക്കരുത് അലറുന്നതുപോലെ പെരുമാറരുത് എന്തൊക്കെയാണ് ശബ്ദത്തെക്കുറിച്ച് പറയാറുള്ളത്. ഭക്ഷണം കഴിക്കുമ്പോൾ ഒരു ഏമ്പക്കം ഇട്ടാൽ പോലും നമുക്ക് അത് അസഹനീയമാണ്. എന്നാൽ ഏമ്പക്കം ഇട്ട് ഗിന്നസ് റെക്കോർഡ് നേടിയ ഒരു വ്യക്തിയുണ്ട്. കേൾക്കുമ്പോൾ തന്നെ നല്ല രസകരമായി തോന്നുന്നു അല്ലേ. ഇതേക്കുറിച്ച് ആലോചിക്കുമ്പോൾ ഇത് എങ്ങനെ സാധ്യമാകുന്നു എന്നത് അത്ഭുതം നമ്മളിൽ നിറയും എന്നത് തീർച്ച.ഏതൊക്കെ തരം ഗിന്നസ് റെക്കോർഡുകൾ ആണല്ലേ.ഞാൻ ഏത് ഗിന്നസ് റെക്കോർഡ് ഇടും എന്നാണ് ചിന്തിച്ചു കൊണ്ടിരിക്കുന്നത്. അധികം ചിന്തിക്കാൻ ഒന്നുമില്ല ഇത്തരം കഴിവുകൾ അപൂർവ്വം ചിലർക്ക് മാത്രമേ ലഭിക്കു. ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം. ഏറ്റവും ഉച്ചത്തിൽ ഏമ്പക്കം വിട്ട പുരുഷൻ എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയൻ സ്വദേശി നെവില്ലി ഷാർപ്പ്.
12 വർഷം മുൻപ് ബ്രിട്ടീഷുകാരൻ പോൾ ഹുൻ കുറിച്ച റെക്കോർഡ് ആണ് നെവില്ലി തകർത്തത്. നെബില്ലിയുടെ ഏമ്പക്കത്തിന്റെ ശബ്ദം അളന്നപ്പോൾ അത് 112.4 ഡെസിബൽ എന്ന് രേഖപ്പെടുത്തി. കേൾക്കുമ്പോൾ തന്നെ ഞെട്ടൽ ഉണ്ടാകുന്നു..! ഒരു ദശാബ്ദത്തിൽ ഏറെ പഴക്കമുള്ള റെക്കോർഡ് ആണ് നേവില്ലി തകർത്തിരിക്കുന്നത്. ഇക്കാര്യം ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതും.
ഇലക്ട്രിക് ഡ്രില്ലിന്റെ ശബ്ദത്തേക്കാൾ കൂടുതൽ ആണ് ഇയാളുടെ ഏമ്പക്കത്തിന്റെ ശബ്ദം എന്നാണ് ഗിന്നസുകാർ വിശേഷിപ്പിച്ചത്. ഒരു ഏമ്പക്കത്തിന് ഇത്ര ശബ്ദം ഉണ്ടാകുമ്പോൾ അയാളുടെ വർത്തമാനത്തിന് എത്ര സൗണ്ട് ഉണ്ടാകും എന്നാണ് ഞാൻ ആലോചിച്ചു പോകുന്നത്. ലോക റെക്കോർഡ് സ്വന്തമാക്കണമെന്ന ആഗ്രഹമാണ് ഇത്തരമൊരു ശ്രമം നടത്താനുള്ള ആദ്യ കാരണം എന്ന് അദ്ദേഹം പറയുന്നു.കൂടാതെ പത്തുവർഷമായി ഒരു ഇംഗ്ലീഷുകാരന്റെ പേരിലാണ് ഈ റെക്കോർഡ് എന്നതും . എവിടെനിന്നാണ് ഇത്രയും വലിയ വിടാൻ പഠിച്ചത് എന്ന് ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞത് ആറാം വയസ്സിൽ സഹോദരിയിൽ നിന്നുമാണ് ആവശ്യാനുസരണം ഏമ്പക്കം വിടാൻ താൻ പഠിച്ചതെന്നാണ്. ഇത് കേൾക്കുമ്പോൾ അനിയത്തി ഇതിലും വലിയൊരു എമ്പക്ക കാരിയാണോ എന്ന കുസൃതി ചോദ്യം നമ്മുടെ മനസ്സിൽ വരുന്നില്ലേ? 10 വർഷമായി ഭാര്യ നൽകിയ പരിശീലനവും പ്രോത്സാഹനവും കൊണ്ടും കൂടിയാണ് തനിക്ക് ഈ നേട്ടം കൈവരിക്കാൻ ആയതെന്നാണ് നെവില്ലി ഗിന്നസ് അധികൃതരോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *