നമ്മുടെ ഈ കൊച്ചു ഭൂമിയിൽ പലതരം പച്ചക്കറികളും പലതരം പഴങ്ങളും ഉണ്ടെന്ന് നമുക്കറിയാം. ഇവയുടെ എല്ലാം ഉപയോഗം പോലും നമുക്ക് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഓരോ പുതിയ പഴങ്ങളും പച്ചക്കറികളും നമുക്കിടയിലേക്ക് വരുമ്പോൾ ആദ്യം നാം തെല്ല് ആകാംക്ഷയോടെയാണ് കാണാറുള്ളത്. നമ്മുടെ നിത്യോപയോഗ പച്ചക്കറികളിൽ പെടുന്നവയാണ് ഉള്ളി ,ഉരുളക്കിഴങ്ങ്,പയർ,വെണ്ടയ്ക്ക, തക്കാളി, ചീര, പടവലം,പാവൽ അമരയ്ക്ക,ബീറ്റ്റൂട്ട് തുടങ്ങിയവയെല്ലാം.
ഇവയുടെ എല്ലാം വില അല്പം ഒന്നു കൂടിയാൽ നമ്മൾ ആ പച്ചക്കറി കടകളിൽനിന്ന് വാങ്ങിക്കാൻ പോലും മടിക്കും. എന്നാൽ ഇപ്പോൾ ഇതാ ലോകത്തിലെ ഏറ്റവും വിലകൂടിയ ഒരു പച്ചക്കറിയാണ് നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത്.’ഹോപ്പ് ഷൂട്ട്സ് ‘എന്നാണ് ഈ പച്ചക്കറിയുടെ പേര്.

ലോകത്തിലെ ഏറ്റവും വിലകൂടിയ പച്ചക്കറിയുടെ പേരാണ് ഇത്. ഔഷധഗുണങ്ങള്‍ക്ക് പേരുകേട്ട ഈ പച്ചക്കറിക്ക് കിലോയ്ക്ക് 1000 യൂറോയാണ് വില, ഇന്ത്യന്‍ കറന്‍സിയില്‍ ഉദ്ദേശം 85000 മുതൽ 1 ലക്ഷം വരെ വരും ഇത്.പ്രത്യേകം എത്തുന്ന ഓര്‍ഡറുകളില്‍ മാത്രമാണ് പുറമെനിന്ന് ഇവ വരാറ്. അതും ഏറെ സമയമെടുത്താണ് ഡെലിവറിയും നടക്കാറ്. പൂവും തണ്ടും അടക്കം ചെടിയുടെ എല്ലാ ഭാഗത്തിനും പലവിധ ഗുണങ്ങളുണ്ടെന്ന പ്രത്യേകതയാണ് ‘ഹോപ്’ ചെടിയെ വിലമതിക്കുന്നതാക്കുന്നത്.ഇത് സൂക്ഷ്മമായി മനുഷ്യര്‍ തന്നെ കൈ കൊണ്ട് നുള്ളിയെടുത്താണ് ശേഖരിക്കേണ്ടത്. ഇതിന്റെ കൃഷിരീതിയും ഉത്പന്നമാക്കി ഇതിനെ എടുക്കാനുള്ള ബുദ്ധിമുട്ടും, ഗുണങ്ങളും ആണ് ഇത് ഇത്രയും വിലമതിക്കുന്ന ഒന്നായി മാറാൻ ഇടയാക്കിയ സാഹചര്യം.
പോഷക ഗുണങ്ങള്‍ അധികമായി അടങ്ങിയ ഒന്നാണ് ഈ പച്ചക്കറി.ഇത് സുലഭമായി കൃഷി ചെയ്തെടുക്കാൻ കഴിയില്ല.ഇന്ത്യയില്‍ ഇതാദ്യമായി കൃഷി ചെയ്തിരിക്കുന്നത് ബീഹാറില്‍ നിന്നുള്ള ഒരു കര്‍ഷകനാണ്. മുപ്പത്തിയെട്ടുകാരനായ അമരേഷ് സിംഗിന്റെ കൃഷിയെ കുറിച്ച് ഇപ്പോഴാണ് ഏവരും അറിയുന്നതും.

ഏറെ പ്രയാസമുള്ള ഈ കൃഷിയിലേക്ക് ധൈര്യപൂര്‍വ്വം ഇറങ്ങിയതാണ് അമരേഷ്. എന്നാല്‍ സംഗതി വിജയകരമായി എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.വരാണസിയിലെ ‘ഇന്ത്യന്‍ വെജിറ്റബിള്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടി’ല്‍ നിന്നാണത്രേ അമരേഷ് ‘ഹോപ്’ ചെടികളുടെ തൈ ശേഖരിച്ചത്. തുടര്‍ന്ന് തന്റെ കൃഷിയിടത്തില്‍ ആവശ്യമായ പരിചരണങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നല്‍കിക്കൊണ്ട് കൃഷി നടത്തുകയായിരുന്നു.
വളരെ രുചികരമാണ് ഹോപ്പ് ഷൂട്ട്സ്, ഔഷധ ഗുണങ്ങളുള്ള ഈ പച്ചക്കറി ക്ഷയരോഗ ചികിത്സയില്‍ വ്യാപകമായി ഉപയോഗിക്കുന്നു. ഇതിന് പുറമെ ദഹനപ്രശ്നങ്ങള്‍ക്കും ഇത് ഔഷധമാണ്. ഈ ചെടിയുടെ വിവിധ ഭാഗങ്ങള്‍ ഭക്ഷ്യയോഗ്യമാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്ബുഷ്ടമായതിനാല്‍ ഹോപ്പ് ഷൂട്ട്സ് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും, പ്രായമാകുന്നതില്‍ നിന്നും തടയുകയും ചെയ്യും. യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഹോപ്പ് ഷൂട്ട്സ് വ്യാപകമായി ഉപയോഗിക്കുന്നത്. ഈ പച്ചക്കറി ഇന്ത്യയില്‍ കൃഷി ചെയ്യുന്നില്ല. എന്നാല്‍ ഷിംലയില്‍ ഇതിന് സമാനമായ ഗുച്ചി എന്ന പച്ചക്കറി കൃഷിചെയ്യുന്നുണ്ട്. ഇതിനും മുപ്പതിനായിരത്തോളം കിലോയ്ക്ക് വിലയുണ്ട്. ഈര്‍പ്പവും സൂര്യപ്രകാശവും ലഭിക്കുന്നതിലൂടെ ഈ ചെടിയുടെ ശാഖകള്‍ ഒരു ദിവസം ആറ് ഇഞ്ച് വരെ ആണ് വളരുന്നത്.
