വിലക്കിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കെ മുരളീധരന്റെ ആരോപണം പാർട്ടി അന്വേഷിക്കട്ടെ ; ശശി തരൂർ

മലബാർ സന്ദർശനവുമായി ബന്ധപ്പെട്ട
പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തി എന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ആവർത്തിച്ച് ശശി തരൂർ. വിലക്കിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കെ മുരളീധരന്റെ ആരോപണം പാർട്ടി തന്നെ അന്വേഷിക്കട്ടെ എന്നാണ് തരൂർ പറയുന്നത്. വിലക്കിയിട്ടും കോൺഗ്രസിനെ
ഇഷ്ടപ്പെടുന്നവർ തന്നെ കേൾക്കാനെത്തിയെന്നും തരൂർ ഇതേക്കുറിച്ച് പ്രതികരിച്ചു.
കോഴിക്കോട്ടെ പരിപാടിയിൽ നിറയെ കോൺഗ്രസുകാരുണ്ടായിരുന്നുവെന്ന് പറഞ്ഞ തരൂർ, തന്നെ ഭയപ്പെടുന്നത് എന്തിനെന്ന് മറ്റ് നേതാക്കൾ പറയട്ടെ എന്നും കൂട്ടിച്ചേർത്തു. മാഹി മലയാള കലാഗ്രാമത്തിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
ശശി തരൂരിനെ വിലക്കിയ സംഭവത്തിൽ പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ് എന്നാണ് കെ മുരളീധരൻ എംപിയുടെ പരാമർശം. മുഖ്യമന്ത്രി കുപ്പായം ലക്ഷ്യമിട്ടവരാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് മുരളീധരൻ ഇതെക്കുറിച്ച് പറഞ്ഞത് .

Leave a Reply

Your email address will not be published. Required fields are marked *