കേരള പ്രീമിയർ ലീഗ് ഈ മാസം 20ന് ആരംഭിക്കും. മൂന്ന് ഗ്രൂപ്പുകളിലായി 22 ടീമുകളാണ് ഇക്കുറി കെപിഎലിൽ കളിക്കുക. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ കേരള യുണൈറ്റഡും എഫ്സി അരീക്കോടും തമ്മിലാണ് ആദ്യ മത്സരം. നവംബർ 25ന് കേരള ബ്ലാസ്റ്റേഴ്സും 26ന് ഗോകുലം കേരളയും ആദ്യ മത്സരങ്ങൾ കളിക്കും. നിലവിലെ ജേതാക്കളായ ഗോൾഡൻ ത്രെഡ്സിന്റെ ആദ്യ മത്സരം ഡിസംബർ എട്ടിനാണ്. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം, എറണാകുളം മഹാരാജാസ് സ്റ്റേഡിയം എന്നി വേദികളിലാണ് മത്സരങ്ങൾ
