ജി 20 ഉച്ചകോടിക്ക് തുടക്കമായി.ഇത്തവണത്തെ ജി 20 ഉച്ചകോടി നടക്കുന്നത് ബാലിയിൽ വച്ചാണ്. റഷ്യ ഉക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ഇന്തോനേഷ്യയിൽ നടക്കുന്ന ഉച്ചകോടിക്കിടയിലാണ് നരേന്ദ്രമോദി ഇക്കാര്യം ആവശ്യപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധം നൽകിയ നഷ്ടങ്ങൾ ഓർമ്മപ്പെടുത്തിയാണ് മോദി കാര്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. രാജ്യങ്ങൾ തമ്മിൽ സമാധാനവും സുരക്ഷയും സാഹോദര്യവും നിലനിർത്തേണ്ടതുണ്ട്. ബുദ്ധന്റെയും ഗാന്ധിയുടെയും മണ്ണിൽ ജി 20 ഉച്ചകോടി നടക്കുന്നു എന്നത് ആത്മവിശ്വാസം പകരുന്ന കാര്യമാണ്. ലോകത്തിന് സമാധാനം എന്ന സന്ദേശം
ഇതിലൂടെ നൽകുമെന്ന് ഉറപ്പു നൽകുന്നു എന്ന് മോദി പറഞ്ഞു. ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ഉച്ചകോടി ‘വസുധൈവ കുടുംബകം’ എന്ന ആശയത്തിലധിഷ്ടിതമാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.ആഗോള വളര്‍ച്ച, ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷ, പരിസ്ഥിതി, ആരോഗ്യം എന്നിവ പുനരുജ്ജീവിപ്പിക്കുന്നതുള്‍പ്പെടെയുള്ള ആഗോള വെല്ലുവിളികള്‍ നേരിടുന്ന സുപ്രധാന വിഷയങ്ങളില്‍ ജി20 നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തും.റിക്കവര്‍ ടുഗെതര്‍, റിക്കവര്‍ സ്ട്രോംഗര്‍’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. മൂന്ന് വര്‍ക്കിംഗ് സെഷനുകളിലായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഭക്ഷ്യ-ഊര്‍ജ്ജ സംരക്ഷണത്തെക്കുറിച്ചും, ഡിജിറ്റല്‍ സാങ്കേതിക വിദ്യകളെക്കുറിച്ചും, ആരോഗ്യ മേഖലയെ കുറിച്ചുമാകും പ്രധാനമായും ചര്‍ച്ച നടത്തുക. ലോക നേതാക്കളുമായി പ്രധാനമന്ത്രി നയതന്ത്ര ചര്‍ച്ചകള്‍ നടത്തി രാജ്യത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
