തിരുവനന്തപുരം: അനില്‍ കരുംകുളത്തിന്റെ രണ്ടാമത് കവിതാ സമാഹാരം ‘പതിര് കൊയ്യുന്നവര്‍’ ഇന്ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്ത് പ്രകാശനം ചെയ്യുന്നു. പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ഡോക്ടര്‍ ഏഴുമറ്റൂര്‍ രാജാരവിവര്‍മ്മ പുസ്തക പ്രകാശനം നിര്‍വഹിക്കും.
ഹനീഫ റാവുത്തര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വിനോദ് വൈശാഖി പുസ്തകം ഏറ്റുവാങ്ങും. ഡോക്ടര്‍ അനിത ഹരി പുസ്തകം അവതരിപ്പിക്കും. പ്രസ്തുത ചടങ്ങില്‍ കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, ഷാമില ഷൂജ എന്നിവര്‍ സംസാരിക്കും. ഗിരീഷ് കളത്തറ സ്വാഗതം ആശംസിക്കും.
പുസ്തക പ്രകാശനത്തോടനുബന്ധിച്ച് വൈകിട്ട് മൂന്ന് മണിക്ക് കവിയരങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. പ്രഭാത് ബുക്ക് ഹൗസും മലയാള കാവ്യവേദിയും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയുടെ വേദി തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളാണ്.

 
                                            