മൺസൂൺ കാലം സഞ്ചാരികളെ സംബന്ധിച്ച് യാത്രാനുഭവങ്ങളുടെ കാലം കൂടിയാണ്. പല താരങ്ങളും ഇത്തരത്തിൽ യാത്രകൾ നടത്തുകയും അനുഭവങൾ സോഷ്യൽ മീഡയയിൽ പങ്കുവയ്ക്കുകയും പതിവാണ്. ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് മലയാളികളുടെ പ്രിയങ്കരിയായ ഗായിക ജ്യോത്സന പങ്കുവച്ച ചിത്രങ്ങളാണ്. മൺസൂൺ മഴയുടെ കുളിരിൽ പ്രകൃതിയുടെ സൗന്ദര്യം നുകർന്നുള്ള ഒരു യാത്രയിലാണ് മലയാളികളുടെ പ്രിയപ്പെട്ട ഗായിക ജ്യോത്സന.
ചിത്രത്തിനോടൊപ്പം നിരവധി ഓർമ്മകൾ സമ്മാനിച്ച ഒരു ദിവസം എന്നും താരം കുറിച്ചിട്ടുണ്ട്. കൊച്ചിയിലെ മനോഹരമായ റിസോർട്ടിലാണ് ജ്യോത്സനയും കുടുംബവും എത്തിയിരിക്കുന്നത്. പെരിയാറിന്റെ തീരത്താണ് ഇൗ റിസോർട്ട്. കൊച്ചിയിൽ നിന്നും 25 കിലോമീറ്റർ മാത്രം അകലെ പുത്തൻവേലിക്കര എന്ന സ്ഥലത്താണ് ഈ റിസോർട്ടിന്റെ സ്ഥാനം. വളരെ മനോഹരമായ പ്രകൃതി ദൃശ്യങ്ങളാണ് ഇവിടം സഞ്ചാരികൾക്കായി സമ്മാനിക്കുക.
പഴമയും പുതുമയും കോർത്തിണക്കിയ ദൃശ്യചാരുതയാണ് ഈ റിസോർട്ടിന്. സന്ദര്‍ശകരെ ഒന്നടങ്കം ആകർഷിക്കുന്നത് അവിടുത്തെ സിമ്മിങ് പൂളാണ്. വിശാലമായി പെരിയാർ തീരത്തോട് ചേർന്നിരിക്കുന്ന പൂൾ. അവിടെയൊരു കുളി പാസാക്കിയാൽ മനസ്സും ശരീരവും ഒരുപോലെ തണുപ്പിക്കാം. കൂടാതെ പെരിയാർ തീരത്തോട് ചേർന്നിരിക്കുന്നതിനാൽ പൂളിൽ നീന്തിതുടിക്കുമ്പോൾ ഒറ്റനോട്ടത്തിൽ ആരും കരുതും ഇത് പെരിയാർ തീരമാണെന്ന്. പൂളില്‍ നീന്തിതുടിക്കുന്ന ചിത്രങ്ങളും ജ്യോത്സന പങ്കുവച്ചിട്ടുണ്ട്.
https://www.instagram.com/p/Cfn7z26uXKO/?utm_source=ig_web_copy_link
