തിരുവനന്തപുരം: ഗ്ലോക്കോമാ ദിനാചരണത്തിന്റെ ഭാഗമായി മാജിക് അക്കാദമി, സ്വസ്തി ഫൗണ്ടേഷന്, എസ്.എന്‍ യുണൈറ്റഡ് മിഷന് ഇന്റര്‍നാഷണല്‍, ദിവ്യപ്രഭ ഐ ഹോസ്പിറ്റല്‍ എന്നിവരുടെ സഹകരണത്തോടെ ഭിന്നശേഷിക്കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടന്ന ക്യാമ്പിന് ഡോ.ദേവിന് പ്രഭാകര്‍, ഡോ.ചന്ദ്രമോഹന്, ഡോ.ആര്.സി ശ്രീകുമാര്‍, ഡോ.ബേബി മോഹന്‍, ഡോ.കവിത ദേവിന്, എസ്.ഗോപിനാഥ്, ഹാന്‍ഷി വി.വി വിനോദ്കുമാര്‍, സ്വസ്തി ജനറല്‍ സെക്രട്ടറി എബി ജോര്‍ജ്, മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്. എന്നിവര്‍ നേതൃത്വം നല്കി
ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ അമ്മമാരുടെ കൂട്ടായ്മയായ കരിസ്മയിലെ മുഴുവന്‍ അംഗങ്ങളും ഗ്ലോക്കോമ ടെസ്റ്റിന് വിധേയരായി. കണ്ണിനെ മസ്തിഷ്കവുമായി ബന്ധിപ്പിക്കുന്ന ഒപ്റ്റിക് നെര്‍വിനെ ബാധിക്കുന്ന ഗ്ലോക്കോമ നേത്ര രോഗത്തെ കൃത്യസമയത്ത് പരിശോധനയിലൂടെ കണ്ടെത്തി ഫലപ്രദമായ ചികിത്സ നല്‍കേണ്ടതാണ്.
ഭിന്നശേഷിക്കുട്ടികള്‍ക്ക് ഒരു കാഴ്ചയായി പ്രകാശിക്കുന്ന രക്ഷിതാക്കള്‍ക്ക് ഈയൊരു രോഗം വരാതെ നോക്കേണ്ടതിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തിയാണ് ഗ്ലോക്കോമ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു.

 
                                            