50 രൂപയ്ക്ക് വേറി‌ട്ട അനുഭവങ്ങൾ ഒരുക്കി കുമ്പളങ്ങി, അവധി ദിനങ്ങൾ ആസ്വദിക്കാം

​ഗ്രമീണ സൗന്ദര്യത്തിന് പേര് കേട്ട വിനോദ സഞ്ചാര കേന്ദ്രമാണ് കുമ്പളങ്ങി. നിരവധി സഞ്ചാരികളാണ് പ്രകൃതിയുടെ വശ്യത അനുഭവിക്കാൻ ഇവിടേക്ക് എത്തിച്ചേരുന്നത്. കേരളത്തിലെ ആദ്യ മാതൃകാ വിനോദസഞ്ചാര ഗ്രാമമായ കുമ്പളങ്ങി ഒറ്റ കാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കുന്നതാണ്. കൊച്ചിയിലെ പ്രധാന ടൂറിസ്റ്റ് ഇടം കൂടിയാണിവിടം

ഒരിടവേളയ്ക്ക് ശേഷം കുമ്പളങ്ങി വീണ്ടും വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാകുകയാണ്. കായലിനോട് ചേർന്നുള്ള കല്ലഞ്ചേരി ചാലിൽ പെഡൽ ബോട്ടുകൾ കൂടി എത്തിയതോടെ കുട്ടികൾക്കും ബോട്ടിംഗ് ഇഷ്ടപ്പെടുന്നവർക്കും സന്ദർശിക്കാൻ പറ്റിയ സ്ഥലമായി കുമ്പളങ്ങി മാറിയിരിക്കുകയാണ്. മനോഹരമായ കണ്ടൽ കാടുകളും വ്യക്തമായി ദർശിക്കാവുന്ന സൂര്യാസ്തമയവും ഒപ്പം ബോട്ടിംഗുമാണ് കുമ്പളങ്ങിയെ കൂടുതൽ ആകർഷകമാക്കുന്നത്. ചൂണ്ടയിടാന്‍ താൽപര്യമുള്ളവർക്ക് അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്ബോട്ട് യാത്രയ്ക്ക് മണിക്കൂറിന് ഒരാൾക്ക് 50രൂപയാണ് ഈടാക്കുന്നത്. രണ്ട് പേർക്ക് സഞ്ചരിക്കാവുന്നതും നാല് പേർക്ക് സഞ്ചരിക്കാവുന്നതുമായ ബോട്ടുകളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *