യാത്രകൾക്ക് എപ്പോഴും സമയം കണ്ടെത്തുന്ന പ്രിയ താരമാണ് നവ്യാനായർ. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് പര്‍വതക്കാഴ്ചകള്‍ക്കും സാഹസിക വിനോദങ്ങള്‍ക്കുമെല്ലാം പേരുകേട്ട ഷില്ലോങ്ങിൽ ബോട്ടിങ് നടത്തുന്ന താരത്തിന്റെ വീഡിയോയാണ്.
“ജീവിതം പൂർണമായി ജീവിക്കുക… സന്തോഷകരമായ ഓർമകൾ ഉണ്ടാക്കുക… അവസാനം ഓർമകൾ മാത്രമേ അവശേഷിക്കൂ…” വീഡിയോയ്ക്കൊപ്പം ഹൃദയസ്പർശിയായ കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.
ഷില്ലോങ്ങിൽ ജലവിനോദാനുഭവങ്ങള്‍ക്ക് മികച്ച ഇടങ്ങള്‍ ഉണ്ടെങ്കിലും അവയില്‍ ഏറ്റവും ജനപ്രിയമാണ് ഉമിയം തടാകം. ഗുവാഹത്തി-ഷില്ലോങ് റൂട്ടില്‍, ചുറ്റും മലകളാലും ഇടതൂര്‍ന്ന വനങ്ങളാലും ചുറ്റപ്പെട്ട അതിമനോഹരമായ ഈ തടാകം സാഹസിക വിനോദങ്ങൾക്കും ബോട്ട് സവാരികൾക്കുമെല്ലാം പേരുകേട്ടതാണ്. അറുപതുകളുടെ തുടക്കത്തിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി ഉമിയം നദിക്ക് മുകളിൽ ഒരു അണക്കെട്ട് നിർമിച്ചപ്പോഴാണ് തടാകം രൂപപ്പെട്ടത്. ഇവിടുത്തെ സൂര്യോദയവും അസ്തമയക്കാഴ്ചയും ആരുടേയും ഹൃദയം കവരുന്നത്രയും മനോഹരമാണ്. പ്രകൃതിസ്നേഹികള്‍ക്ക് ഇവിടെയുള്ള സസ്യജാലങ്ങളുടെ വൈവിധ്യം അദ്ഭുതം പകരും. വേനൽക്കാലത്ത്, മനോഹരമായ ഗുൽമോഹർ മരങ്ങളാൽ അലങ്കരിക്കപ്പെടുന്ന തീരവും ഒക്കെയാണ് ഇവിടത്തെ മനോഹര കാഴചകൾ.
https://www.instagram.com/reel/CfYLs0WjZUq/?utm_source=ig_web_copy_link
