51 ദിവസം 27 നദീതടം, ഒരാളുടെ ഏകദേശ ചെലവ് 20 ലക്ഷം: ഗംഗാ വിലാസ് കപ്പല്‍ യാത്ര ഫ്ലാഗ് ഓഫ് ചെയ്‌ത് പ്രധാനമന്ത്രി

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീയാത്ര 51 ദിവസം കൊണ്ട് 3,200 കിലോമീറ്ററിലധികം ദൂരം ഇനി സഞ്ചരിക്കും.
51 ദിവസം 3,200 കിലോ മീറ്ററിലധികം 27 നദീതടങ്ങളിലൂടെയൊരു യാത്രയാണ് ലക്ഷ്യമിടുന്നത് .പ്രതിദിനം ഒരാള്‍ക്ക് ചെലവ് പ്രതീക്ഷിക്കുന്നതാകട്ടെ ഏകദേശം 25,000 മുതല്‍ 50,000 രൂപ വരെ ആണ് . പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്‌ത എംവി ഗംഗാ വിലാസിലൂടെയുള്ള ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീയാത്രയുടെ ചില സവിശേഷതകൾ ഇവയൊക്കെയാണ്.

ഉത്തര്‍ പ്രദേശിലെ വാരാണസിയില്‍ നിന്നും സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള 32 യാത്രക്കാരുമായണ് ഗംഗാ വിലാസ് ക്രൂയിസ് യാത്ര പുറപ്പെട്ടത്. കൊല്‍ക്കത്ത, ബംഗ്ലാദേശ്, ഗുവാഹത്തി, എന്നിവിടങ്ങളിലൂടെ സഞ്ചിച്ച്‌ ആഡംബര നൗക മാര്‍ച്ച്‌ ഒന്നിന് അവസാന ലക്ഷ്യസ്ഥാനമായ ദിബ്രുഗഢില്‍ എത്തിച്ചേരും. ആഡംബരത്തിലേക്കും കലയിലേക്കും സംസ്‌കാരത്തിലേക്കും ചരിത്രത്തിലേക്കും സഞ്ചാരികളെ കൂട്ടിക്കൊണ്ട് പോകുക എന്ന ലക്ഷ്യവും യാത്രയ്‌ക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *