പണാപഹരണം; 4 ദേവസ്വം ജീവനക്കാരെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്ത് ഉത്തരവായി

മണ്ഡലം–മകരവിളക്ക് സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന 4 ദേവസ്വം ജീവനക്കാരെ
പണാപഹരണം നടത്തിയത് തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു.

സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ദേവസ്വം ജീവനക്കാരായ എല്‍.സജികുമാരന്‍പിള്ള
(പഞ്ചവാദ്യം-മധുരപീഠിക ദേവസ്വം, പുനലൂര്‍ ഗ്രൂപ്പ്) ,എസ്. ജയദേവന്‍ (കഴകം-മാവിള ദേവസ്വം, പുനലൂര്‍ ഗ്രൂപ്പ്), ജി പ്രശോഭ് (തകില്‍–കിളികൊല്ലൂര്‍ ദേവസ്വം, കൊല്ലം ഗ്രൂപ്പ്), ജി. ഗോപകുമാര്‍ (കഴകം–കരുവാറ്റകുളങ്ങര ദേവസ്വം, ഹരിപ്പാട് ഗ്രൂപ്പ്) എന്നീ 4 ജീവനക്കാര്‍ പണാപഹരണം നടത്തുകയും അവരുടെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍.

ഗാര്‍ഹികാന്വേഷണത്തില്‍ തെളിഞ്ഞതിന്റെയും അടിസ്ഥാനത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സേവനവേതനവ്യവസ്ഥ ലംഘിച്ച്, കളങ്കം ചാര്‍ത്തുന്ന രീതിയില്‍ പെരുമാറിയ 4 ജീവനക്കാരെയും സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്ത് ഉത്തരവിറക്കിയതായി തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ അറിയിച്ചു. ശബരിമല ഭണ്ഡാരത്തില്‍ കാണിക്ക എണ്ണല്‍ ഡ്യൂട്ടിക്കാണ് ഇവരെ നിയോഗിച്ചിരുന്നത്. സ്വര്‍ണ്ണം, വെള്ളി, ഇന്‍ഡ്യന്‍ കറന്‍സി, വിദേശകറന്‍സി എന്നിവയാണ് ഈ ജീവനക്കാര്‍ അപഹരിച്ചത്. ഏറെ നാള്‍ നീണ്ടുനിന്ന നടപടിക്രമങ്ങല്‍ക്കൊടുവിലാണ് 4 ജീവനക്കാരെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *